ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ "പി​ടി​ച്ച​ട​ക്കി’
Tuesday, September 29, 2020 10:15 PM IST
ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്നു. ചേ​റ്റു​കു​ഴി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ ആ​രം​ഭി​ച്ച കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്.

ചേ​റ്റു​കു​ഴി ആ​റാം വാ​ർ​ഡി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​രു​ന്ന തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​തു​മൂ​ല​മാ​ണ് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.

ര​ണ്ടു നി​ല​ക​ളി​ലാ​യി ഭാ​ഗീ​ക​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ഷ​ട്ട​റു​ക​ൾ പി​ടി​പ്പി​ച്ച മു​റി​ക​ളാ​ണ് രാ​ത്രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​രം കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തു​മൂ​ലം ഇ​വി​ടം മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ടു​മു​ണ്ട്. ചേ​റ്റു​കു​ഴി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ശൗ​ചാ​ല​യ​വും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.