ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യെ മാ​ലി​ന്യമു​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ
Tuesday, September 29, 2020 10:14 PM IST
ക​ട്ട​പ്പ​ന: സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ന​ഗ​ര​സ​ഭ​യെ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. 34 വാ​ർ​ഡു​ക​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പൊ​തു ഇ​ട​ങ്ങ​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ട്ട​പ്പ​ന​യെ സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ശു​ചി​ക​ര​ണം ന​ട​ത്തി. സ​ർ​ക്കാ​രി​ന്‍റെ ശു​ചി​ത്വ​പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ 65 മാ​ർ​ക്ക് നേ​ടി​യ​തി​നെ​തു​ട​ർ​ന്ന് സ​ന്പൂ​ർ​ണ ശു​ചി​ത്വം നേ​ടി​യെ​ടു​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഒ​രു​ക്കം.
ക​ട്ട​പ്പ​ന ടൗ​ണി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ചു സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള സ​ജി​ക​ര​ണ​ങ്ങ​ളും ന​ഗ​ര​സ​ഭ​യി​ലെ 34 വാ​ർ​ഡു​ക​ളി​ലെ​യും ഭ​വ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ വി​പു​ല​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. കൂ​ടാ​തെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ്റ് ലി ​പി. ജോ​ണ്‍ പ​റ​ഞ്ഞു.
എ​ന്നാ​ൽ ചി​ല സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ രാ​ത്രി​യു​ടെ മ​റ​വി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​താ​യി ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്നും ഇ​വ​ർ​ക്കെ​തി​രെ പി​ഴ​യ​ട​ക്കം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.