ഒ​ടു​വി​ൽ സു​ജാ​ത​യ്ക്കും കു​ടും​ബ​ത്തി​നും ബി​പി​എ​ൽ കാ​ർ​ഡ് ല​ഭി​ച്ചു
Monday, September 28, 2020 10:13 PM IST
നെ​ടു​ങ്ക​ണ്ടം: ഒ​ടു​വി​ൽ സു​ജാ​ത​യ്ക്കും കു​ടും​ബ​ത്തി​നും ബി​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ച്ചു. റേ​ഷ​ൻ കാ​ഡി​ന്‍റെ നി​റം വെ​ള്ള​യാ​യ​തി​നാ​ൽ ജീ​വി​തം ഇ​രു​ട്ടി​ലാ​യ കു​ടും​ബ​ത്തി​നാ​ണ് വൈ​കി​യാ​ണെ​ങ്കി​ലും നീ​തി ല​ഭി​ച്ച​ത്.

ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ​നി​ന്നും ചേ​ന്പ​ളം ഇ​ല്ലി​പ്പാ​ലം കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ തോ​മ​സി​നും ഭാ​ര്യ സു​ജാ​ത​യ്ക്കും റേ​ഷ​ൻ​കാ​ർ​ഡ് ബി​പി​എ​ല്ലാ​യി മാ​റ്റി​ന​ൽ​കി. ഓ​ഫീ​സ് പി​ഴ​വു​മൂ​ലം റേ​ഷ​ൻ​കാ​ർ​ഡ് എ​പി​എ​ൽ ആ​യ​തോ​ടെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ’ദീ​പി​ക’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡി​ലെ ഇ​ല്ലി​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന കു​ടും​ബം കാ​ർ​ഡ് മാ​റ്റി​ക്കി​ട്ടാ​ൻ പ​ല​ത​വ​ണ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ദീ​പി​ക വാ​ർ​ത്ത സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് പി​ഴ​വ് പ​രി​ഹ​രി​ച്ച് കു​ടും​ബ​ത്തി​ന് ബി​പി​എ​ൽ കാ​ർ​ഡ് ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യ​ത്.

ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന കൂ​ര​യ്ക്കു​ള്ളി​ലാ​ണ് കു​ടും​ബം ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത്. രോ​ഗി​ക​ളാ​യ ഇ​രു​വ​ർ​ക്കും കൃ​ഷി​യോ​ഗ്യ​മ​ല്ലാ​ത്ത 30 സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​യു​ള്ള​ത്. സു​ജാ​ത വ​ല്ല​പ്പോ​ഴും കൂ​ലി​പ്പ​ണി​ക്ക് പോ​യാ​ണ് ജീ​വി​ത​ച്ചെ​ല​വി​നും മ​രു​ന്നി​നു​മു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. മെ​ഴു​കു​തി​രി വെ​ട്ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ഇ​വ​ർ ക​ഴി​യു​ന്ന​ത്. വൈ​ദ്യു​തി ക​ണ​ക്ഷ​നു​വേ​ണ്ടി അ​പേ​ക്ഷി​ച്ച​പ്പോ​ൾ വെ​ള്ള​ക്കാ​ർ​ഡ് ആ​യ​തി​നാ​ൽ ര​ണ്ട് പോ​സ്റ്റി​നു​ള്ള പ​ണം അ​ട​യ്ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടു. റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ സ്വ​ഭാ​വം​മൂ​ലം ലൈ​ഫ് പ​ദ്ധ​തി​യി​ലും ഇ​വ​ർ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. സ​പ്ലൈ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തോ​മ​സി​ന്‍റെ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​തോ​ടെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​കു​ന്ന​ത്്. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ​ക്കൊ​പ്പം പു​തി​യ അ​പേ​ക്ഷ​യും എ​ഴു​തി​വാ​ങ്ങി. കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം കാ​ർ​ഡ് മാ​റ്റം അ​ൽ​പം വൈ​കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം സു​ജാ​ത​യു​ടെ പേ​രി​ൽ പു​തി​യ മ​ഞ്ഞ റേ​ഷ​ൻ​കാ​ർ​ഡ് ല​ഭി​ച്ചു.

സൗ​ജ​ന്യ വൈ​ദ്യു​തി ക​ണ​ക്ഷ​നും ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടും ന​ൽ​കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.