സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Sunday, September 27, 2020 10:15 PM IST
തൊ​ടു​പു​ഴ: മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ സി.​എ​ഫ്.​തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​നു​ശോ​ചി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലെ അ​ധി​കാ​യ​ൻ ആ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം. മാ​ണി​യോ​ട് ചേ​ർ​ന്ന് ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി പോ​രാ​ടി​യ അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി കേ​ര​ള​ജ​ന​ത​യു​ടെ ആ​ദ​ര​വു​ക​ൾ ഏ​റ്റു വാ​ങ്ങി​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു​വെ​ന്നും ഡി​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.
തൊ​ടു​പു​ഴ: മു​ൻ മ​ന്ത്രി സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഡി​സി​സി അ​നു​ശോ​ചി​ച്ചു. ജ​ന പ്രി​യ​നാ​യ പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു.
തൊ​ടു​പു​ഴ: മു​തി​ർ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം എം.​മോ​നി​ച്ച​ൻ അ​നു​ശോ​ചി​ച്ചു.
ക​രി​മ​ണ്ണൂ​ർ:​ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്.​തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സേ​വാ​ദ​ൾ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ.​എ​ൻ.​ദി​ലീ​പ് കു​മാ​ർ അ​നു​ശോ​ചി​ച്ചു.