ജി​ല്ലാ ഫി​ഷ​റീ​സ് കാ​ര്യാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, September 27, 2020 10:15 PM IST
ഇ​ടു​ക്കി: ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പൈ​നാ​വി​ലേ​ക്ക് മാ​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ജി​ല്ലാ ഫി​ഷ​റീ​സ് കാ​ര്യാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു പ​ത്തി​ന് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.​
പൈ​നാ​വി​ലെ ഫി​ഷ​റീ​സ് കാ​ര്യാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​അ​ഡ്വ.​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.​റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സ്വാ​ഗ​തം പ​റ​യും.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ സി.​എ.​ല​ത റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.​ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം.​സെ​ലി​ൻ, കെ.​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി.​വ​ർ​ഗീ​സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 1986 ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ് കാ​ര്യാ​ല​യം കു​മ​ളി​യി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​
മ​ത്സ്യ​ക​ർ​ഷ​ക​രു​ടെ​യും ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് കാ​ര്യാ​ല​യം മാ​റ്റി​യ​ത്.​പൈ​നാ​വി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ സ​മു​ച്ച​യ​ത്തി​ലാ​ണ് കാ​ര്യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.