മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബ്; സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വേ​ശ​നം വൈ​കും: നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Saturday, September 26, 2020 10:35 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബ് വീ​ണ്ടും തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വൈ​കും. ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​ന്ന​തി​നെ​തു​ട​ർ​ന്ന് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​ങ്ക​ര ടൂ​റി​സ്റ്റ് കേ​ന്ദ്ര​വും തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് അ​ടു​ത്ത​മാ​സം ആ​ദ്യ ആ​ഴ്ച​യി​ൽ​ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​രു​മാ​നം വൈ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് ഒ​ന്നാം​ഘ​ട്ട ലോ​ക്ക് ഡൗ​ണി​ൽ മ​റ്റു ടൂ​റി​സം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ലേ​ക്കും പ്ര​വേ​ശ​നം നി​രോ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ മൂ​ന്നി​നാ​ണ് മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​നേ​കം സ​ന്ദ​ർ​ശ​ക​ർ കു​ടും​ബ​സ​മേ​ത​മാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​യി​രു​ന്ന​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​പ്പെ​ട്ടി​രു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലോ​ക്ക് ഡൗ​ണി​ൽ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ച​ത്.
ഏ​താ​നും മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബ് സ​ന്ദ​ർ​ശി​ക്കാ​ൻ ഒ​ട്ടേ​റെ ആ​ളു​ക​ൾ ഇ​പ്പോ​ഴും എ​ത്തു​ന്നു​ണ്ട്.

എ​ന്നാ​ൽ നി​രോ​ധ​നം​മൂ​ലം അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​തെ ആ​ളു​ക​ൾ തി​രി​ച്ചു​പോ​വു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ തേ​ക്ക​ടി, ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് അ​ടു​ത്ത നാ​ളി​ൽ ജി​ല്ല​യി​ൽ ചി​ല ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കി​യി​രു​ന്നു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബ് ഉ​ട​ൻ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.