ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Saturday, September 26, 2020 10:35 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ബ​ഫ​ർ​സോ​ണാ​യി മാ​റ്റു​ന്ന​തി​ന് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം​ചെ​യ്തു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.

നേ​ര​ത്തെ സ​മാ​ന​മാ​യ കാ​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ടു​നി​ന്നും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ൾ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലാ​ക്കി ന​ൽ​കാ​ൻ കേ​ന്ദ്ര​ത്തോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കേ​ന്ദ്രം ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ​ക്കും വി​ജ്ഞാ​പ​ന​ത്തെ​കു​റി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ന്ദ്ര​ത്തെ അ​റി​യി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ന് വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

2016-ലെ ​ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് അ​രി​കി​ൽ​നി​ന്നും 100 മീ​റ്റ​ർ അ​ക​ല​വും ഉ​പ്പു​ത​റ, വാ​ഗ​മ​ണ്‍, ഇ​ടു​ക്കി എ​ന്നീ മൂ​ന്ന് വി​ല്ലേ​ജു​ക​ളും 1.36 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​വും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തും എ​ന്നാ​ൽ 2020-ൽ ​ബ​ഫ​ർ​സോ​ണ്‍ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 450 മീ​റ്റ​ർ മു​ത​ൽ ഒ​രു കി​ലോ​മീ​റ്റ​ർ വ​രെ​യും ഉ​പ്പു​ത​റ, വാ​ഗ​മ​ണ്‍, ഇ​ടു​ക്കി, അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ, അ​റ​കു​ളം എ​ന്നീ ആ​റു വി​ല്ലേ​ജു​ക​ളും 24.317 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ കൃ​ഷി​ഭൂ​മി ഉ​ൾ​പ്പെ​ടെ 88.238 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ആ​യി മാ​റി​യി​രി​ക്കു​ന്നു.

ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൻ​മേ​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ര​ണ്ടു​മാ​സ കാ​ലാ​വ​ധി​കൂ​ടി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര-​വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തോ​ട് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഈ​കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗം സം​സ്ഥാ​ന വ​നം മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നും ഡീ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.