ജി​എ​സ്ടി സ്ക്വാ​ഡ് വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ർ​ക്കും: കെ​വി​വി​ഇ​എ​സ്
Friday, September 25, 2020 10:04 PM IST
ചെ​റു​തോ​ണി: താ​ലൂ​ക്ക് ത​ല​ത്തി​ൽ ആ​രം​ഭി​ച്ച ജി​എ​സ്ടി സ്ക്വാ​ഡ് വ്യാ​പാ​ര മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ജി​എ​സ്ടി വെ​ട്ടി​പ്പ് ത​ട​യാ​നെ​ന്ന പേ​രി​ലാ​ണ് സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും പ്ര​ത്യേ​ക സ്ക്വാ​ഡി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി​യി​റ​ങ്ങി ക​ണ​ക്കു​ക​ളും ബി​ല്ലു​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ചെ​റി​യ ക്ര​മ​ക്കേ​ടു​ക​ൾ​പോ​ലും ക​ണ്ടെ​ത്തി​യാ​ൽ പ​ര​മാ​വ​ധി പി​ഴ ചു​മ​ത്ത​ണ​മെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ര​ഹ​സ്യ​മാ​യി ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം. നി​കു​തി​വ​രു​മാ​നം കു​റ​യു​ന്ന​ത് വെ​ട്ടി​പ്പ് പെ​രു​കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന തെ​റ്റാ​യ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​ൻ വ​കു​പ്പു​ത​ല നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.
കോ​വി​ഡ് വ്യാ​പ​ന​ത്താ​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി വ്യാ​പാ​ര മേ​ഖ​ല സ്തം​ഭി​ച്ചി​രി​ക്ക​യാ​ണ്. വ്യാ​പാ​ര​ത്തി​ൽ കു​റ​വു​ണ്ടാ​യി​രി​ക്കു​ന്ന​തി​നാ​ൽ​ത​ന്നെ ജി​എ​സ്ടി നി​കു​തി വ​രു​മാ​ന​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. നി​കു​തി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തെ​റ്റാ​യ റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ച് വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​ന്യാ​യ​മാ​ണ്. ഇ​പ്പോ​ൾ​ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ പീ​ഡ​ന​ത്താ​ൽ വ്യാ​പാ​രി​ക​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. നോ​ട്ട് നി​രോ​ധ​ന​വും തു​ട​ർ​ച്ച​യാ​യ പ്ര​ള​യ​ക്കെ​ടു​തി​ക​ളും കോ​വി​ഡും​മൂ​ലം ന​ടു​വൊ​ടി​ഞ്ഞ വ്യാ​പാ​ര മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പ.ി ഹ​സ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​കെ. മോ​ഹ​ന​ൻ, ജ​മാ​ൽ മു​ഹ​മ്മ​ദ്, സു​ബൈ​ർ എ​സ്. മു​ഹ​മ്മ​ദ്, കെ.​ആ​ർ. വി​നോ​ദ്, ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, സി.​കെ. ബാ​ബു​ലാ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​യിം​സ് മാ​ത്യു, പി.​എം. ബേ​ബി, ജോ​സ് വ​ഴു​ത​ന​പ്പി​ള്ളി​ൽ, ത​ങ്ക​ച്ച​ൻ കോ​ട്ട​ക്ക​ക​ത്ത്, വി.​കെ. മാ​ത്യൂ, വി.​ജെ. ചെ​റി​യാ​ൻ, ഷാ​ജി ക​ണ്ട​ച്ചാ​ലി​ൽ, ആ​ർ. ര​മേ​ഷ്, ജോ​യി മേ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.