ജോ​സ​ഫ് എം. ​പു​തു​ശേ​രി പി.​ജെ. ജോ​സ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു
Friday, September 25, 2020 10:04 PM IST
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം (​ജോ​സ്) ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​മാ​യി​രു​ന്ന ജോ​സ​ഫ് എം. ​പു​തു​ശേ​രി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യെ പു​റ​പ്പു​ഴ​യി​ലെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഷാ​ൾ അ​ണി​യി​ച്ചും മ​ധു​രം ന​ൽ​കി​യും പി.​ജെ. ജോ​സ​ഫ് സ്വീ​ക​രി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ല​ല്ല ജോ​സ് കെ. ​മാ​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി​യു​ടെ നീ​ക്ക​മെ​ന്ന് പു​തു​ശേ​രി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വേ​ദ​ന​യു​ണ്ട്. ഇ​ത് അ​വ​ര​വ​രു​ടെ നി​ല​യി​ൽ പ്ര​ക​ട​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു ആ​ത്മ​ഹ​ത്യ​ാപ​ര​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പി.​ജെ. ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ആ​ദ്യ​കാ​ലം​മു​ത​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന​യാ​ളാ​ണ് പി.​ജെ. ജോ​സ​ഫ്. സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​ത് പ്ര​വ​ർ​ത്ത​ക​രു​ടെ പൊ​തു​താ​ത്​പ​ര്യ​മാ​ണ്. ഇ​ത്ര​മാ​ത്രം ജ​ന​ങ്ങ​ളാ​ൽ വെ​റു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രു​മാ​യും മു​ന്ന​ണി​യു​മാ​യും യോ​ജി​ക്കാ​നു​ള്ള എ​തി​ർ​വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്കം പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​ര​ത്തി​ന് എ​തി​രാ​ണ്. ഇ​തു ജ​നാ​ധി​പ​ത്യ​മ​ന​സി​നെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്.
കെ.​എം. മാ​ണി​യു​ടെ യ​ശ​സ് ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ പ്ര​വ​ർ​ത്തി​ച്ച മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള നീ​ക്കം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ലെ​ന്നും പാ​ർ​ട്ടി​യി​ൽ തു​ട​ർ​ച​ല​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും പു​തു​ശേ​രി പ​റ​ഞ്ഞു.