കാ​ർ​ഷി​ക ബി​ല്ല് മ​ട​ക്കി അ​യ​യ്ക്കാ​ൻ രാ​ഷ്ട്ര​പ​തി ത​യാ​റാ​ക​ണം: മാ​ത്യു സ്റ്റീ​ഫ​ൻ
Friday, September 25, 2020 10:01 PM IST
അ​ടി​മാ​ലി: കാ​ർ​ഷി​ക ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ഷ​ക​സ​മ​രം ന​ട​ത്തി.
പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്കാ​തെ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ശ​ബ്ദ​വോ​ട്ടോ​ടെ പാ​സാ​ക്കി​യ കാ​ർ​ഷി​ക​ബി​ല്ല് മ​ട​ക്കി അ​യ​ക്കാ​ൻ രാ​ഷ്ട്ര​പ​തി ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​മാ​ലി പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന ക​ർ​ഷ​ക​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച കാ​ർ​ഷി​ക ബി​ല്ല് ഗ്രാ​മീ​ണ ജ​ന​ത​യു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മാ​ത്യു സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് സാ​ബു പ​ര​വ​രാ​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. അ​ഗ​സ്റ്റ്യ​ൻ, മാ​ത്യൂ​സ് തെ​ങ്ങും​കു​ടി, ലാ​ലു മാ​ട​പ്പാ​ട്ട്, ബെ​ന്നി കോ​ട്ട​ക്ക​ൽ, സു​ധ​ർ​മ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​റു​തോ​ണി: ഇ​ടു​ക്കി - നാ​യ​രു​പാ​റ പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ക​ർ​ഷ​ക ധ​ർ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. രാ​ജ്യ​ത്തെ കു​ത്ത​ക​ക​ൾ ക​ന്പോ​ളം നി​ശ്ച​യി​ക്കു​ന്ന ത​ര​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കാ​ർ​ഷി​ക ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ജെ. കു​ര്യ​ൻ, വി​ൻ​സ​ന്‍റ് വ​ള്ളാ​ടി, കെ.​കെ. വി​ജ​യ​ൻ, സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ടോ​മി തൈ​ലം​മ​നാ​ൽ സി.​വി. തോ​മ​സ്, മ​രി​യാ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​ൽ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.