ഇ​ന്‍റ​ര്‍​നെ​റ്റിനു വേഗതയില്ലെന്ന ആക്ഷേപം ശരിയല്ലെന്നു ബി​എ​സ്എ​ന്‍​എ​ല്‍
Wednesday, September 23, 2020 10:33 PM IST
കൊ​​​ച്ചി: ഇ​​​ടു​​​ക്കി ക​​​ള​​​ക്ട​​റേ​​​റ്റി​​​ല്‍ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ വേ​​​ഗ​​​ത കു​​​റ​​​വാ​​​യ​​​തി​​​നാ​​​ല്‍ ഓ​​​ഫീ​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്നു എ​​​ന്ന ആ​​ക്ഷേ​​പം അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ അ​​​റി​​​യി​​​ച്ചു. 100 എം​​​ബി​​​പി​​​എ​​​സ് അ​​​തി​​​വേ​​​ഗ​​​ത​​​യു​​​ള്ള ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് സം​​​വി​​​ധാ​​​നം ആ​​​ണ് ഇ​​​ടു​​​ക്കി ക​​​ള​​​ക്ടേ​​​റ്റി​​​ലു​​ള്ള​​ത്. മ​​​ഴ​​​ക്കാ​​​ല​​​ത്തു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള കേ​​​ബി​​​ള്‍ ത​​​ക​​​രാ​​​റു​​​ക​​​ള്‍ താ​​​മ​​​സം കൂ​​​ടാ​​​തെ പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​നാ​​യെ​​ന്നും എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഡോ. ​​​കെ.​ ഫ്രാ​​​ന്‍​സി​​​സ് ജേ​​​ക്ക​​​ബ് അ​​​റി​​​യി​​​ച്ചു.