ക​ന​ത്ത​മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Tuesday, September 22, 2020 10:20 PM IST
ചെ​റു​തോ​ണി: ക​ന​ത്ത മ​ഴ​യി​ൽ ചേ​ല​ച്ചു​വ​ട് പെ​രി​യാ​ർ​വാ​ലി കൊ​ട്ടു​കാ​പ്പി​ള്ളി​ൽ ജോ​യി​യു​ടെ വീ​ട് ത​ക​ർ​ന്നു​വീ​ണു. അ​പ​ക​ട ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ഇ​വി​ടെ​നി​ന്നും മാ​റി​ത്താ​മ​സി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
ചേ​ല​ച്ചു​വ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചാ​ണ് ജോ​യി ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ വീ​ട്ടി​ൽ​നി​ന്ന് മാ​റി താ​മ​സി​ക്ക​ണ​മെ​ന്ന് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും വി​ല്ലേ​ജോ​ഫീ​സി​ൽ​നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. വി​ല്ലേ​ജി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു ക​ള​ക്ട​റേ​റ്റി​ൽ​നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യും മാ​റി​ത്താ​മ​സി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് പ്ലാ​സ്റ്റി​ക് പ​ടു​ത വ​ലി​ച്ചു​കെ​ട്ടി താ​ൽ​ക്കാ​ലി​ക ഷെ​ഡു​ണ്ടാ​ക്കി താ​മ​സം മാ​റി​യ​തി​നു​പി​ന്നാ​ലെ​യാ​ണു വീ​ട് ത​ക​ർ​ന്നു​വീ​ണ​ത്. 10 സെ​ന്‍റ് സ്ഥ​ല​മാ​ണു ഇ​വ​രു​ടെ ഏ​ക സ​ന്പാ​ദ്യം. കാ​ൽ​നൂ​റ്റാ​ണ്ടു മു​ൻ​പ് മ​ണ്‍​ക​ട്ട​കൊ​ണ്ടു​ണ്ടാ​ക്കി​യ ഓ​ടു​മേ​ഞ്ഞ വീ​ടാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.