സ​ർ​ണ​ക്ക​ട​ത്തി​ൽ പി​ണ​റാ​യി​യും ജ​ലീ​ലും കു​റ്റ​ക്കാ​ർ: മോ​ൻ​സ് ജോ​സ​ഫ്
Tuesday, September 22, 2020 10:20 PM IST
തൊ​ടു​പു​ഴ: ന​യ​ത​ന്ത്ര ചാ​ന​ൽ​വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്േ‍​റ​യും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ​യും പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. സ്പീ​ക്അ​പ്പ് കേ​ര​ള​യു​ടെ മൂ​ന്നാം​ഘ​ട്ട സ​മ​ര​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് ജി​ല്ലാ ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ന്ന നേ​താ​ക്ക​ളു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി സ​ർ​ക്കാ​രി​നെ സം​ര​ക്ഷി​ക്കാ​ൻ ബി​ജെ​പി​യും സി​പി​എ​മ്മും ക​ള്ള​നും പോ​ലീ​സും ക​ളി​ക്കു​ക​യാ​ണ്. എ​ൻ​ഐ​എ​യും ക​സ്റ്റം​സും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം വെ​റും പ്ര​ഹ​സ​ന​മാ​ണെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വി​വി​ധ ക​ണ്‍​സ​ൾ​ട്ട​ൻ​സി ക​രാ​റു​ക​ൾ​വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യ പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ഒ​രു​നി​മി​ഷം​പോ​ലും അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ല.

സ്വ​യം രാ​ജി​വെ​ച്ച് ഇ​റ​ങ്ങി​പോ​യി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ പു​റ​ത്താ​ക്കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നും മോ​ൻ​സ് ജോ​സ​ഫ് മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഭൂ​വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും മ​ന്ത്രി എം.​എം. മ​ണി​യും ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ് അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ടി.​ജി.​ജി. കൈ​മ​ൾ, മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ഹ​മ്മ​ദ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി, ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു മു​ണ്ട​യ്ക്കാ​ട്ട്, സി.​കെ. ശി​വ​ദാ​സ്, ടി.​വി. പാ​പ്പു, അ​ഡ്വ. കെ.​എ​സ്. സി​റി​യ​ക്ക്, അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൂ​സി ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ​ൻ​ഫ​ന്‍റ് തോ​മ​സ്, മ​നോ​ജ് ത​ങ്ക​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​മോ​നി​ച്ച​ൻ, കെ.​എ.​കു​ര്യ​ൻ, അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, എ.​എം.​ദേ​വ​സ്യാ, സി.​പി. കൃ​ഷ്ണ​ൻ, എ​ൻ.​ഐ. ബെ​ന്നി, ചാ​ർ​ളി ആ​ന്‍റ​ണി, ജി​യോ മാ​ത്യു, ടി.​ജെ. പീ​റ്റ​ർ, ലീ​ല​മ്മ ജോ​സ്, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ്, ടോ​ണി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സു​രേ​ഷ് ബാ​ബു സ്വാ​ഗ​ത​വും യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ജോ​ണ്‍ നെ​ടി​യ​പാ​ല ന​ന്ദി​യും പ​റ​ഞ്ഞു.