മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നിയമനം
Tuesday, September 22, 2020 10:16 PM IST
ഇ​ടു​ക്കി: കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ൽ​ക്ക​ട​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​പി ക്ലി​നി​ക്കി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (അ​ലോ​പ്പ​തി) ത​സ്തി​ക​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള​ള​വ​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, മ​റ്റു യോ​ഗ്യ​ത​ക​ൾ, പ്ര​വൃ​ത്തി പ​രി​ച​യം, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ 30-നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ൻ​പാ​യി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, അ​ടി​മാ​ലി 685561 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 04864224399