ഭ​ർ​ത്താ​വ് വീ​ട്ടി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ; പൊ​തു​യോ​ഗ​ങ്ങ​ളു​മാ​യി ജ​ന​പ്ര​തി​നി​ധി​യാ​യ ഭാ​ര്യ
Tuesday, September 22, 2020 10:16 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​യു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ണ്ടാ​യ വ്യാ​പാ​രി നേ​താ​വ് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജ​ന​പ്ര​തി​നി​ധി​യാ​യ ഭാ​ര്യ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഇ​രു​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ടി​വ​ന്നി​രി​ക്ക​യാ​ണ്.
ചെ​റു​തോ​ണി​യി​ലെ പ്ര​മു​ഖ വ്യാ​പാ​രി നേ​താ​വാ​ണ് വീ​ട്ടി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യാ​യ ഭാ​ര്യ ചെ​റു​തോ​ണി​യി​ലും മ​ണി​യാ​റ​ൻ​കു​ടി സ്കൂ​ളി​ലും ന​ട​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യും ചെ​യ്തു. മ​ന്ത്രി എം.​എം. മ​ണി, എം​എ​ൽ​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളും പ​ങ്കെ​ടു​ത്ത പൊ​തു യോ​ഗ​ങ്ങ​ളി​ലാ​ണ് ഇ​വ​ർ പ​ങ്കെ​ടു​ത്ത​ത്.
വ്യാ​പാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ ആ​ശ​ങ്ക വ​ർ​ധി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ജ​ന​പ്ര​തി​നി​ധി​ക്കും ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു പ്ര​ദേ​ശ​ത്തു​ള്ള മൂ​ന്നു​പേ​ർ​ക്കും​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്.
ജ​ന​പ്ര​തി​നി​ധി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തി​ലെ​യും നി​ര​വ​ധി​യാ​ളു​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. മു​ഖാ​വ​ര​ണം ഉ​പ​യോ​ഗി​ക്കാ​തെ ഇ​വ​ർ മൈ​ക്ക് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്കു​ശേ​ഷം പ്ര​സം​ഗി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​ട്ടു​ണ്ട്.