തൊ​ടു​പു​ഴ - മു​ട്ടം സം​സ്ഥാ​ന പാ​ത അ​പ​ക​ട​ര​ഹി​ത മാ​ലി​ന്യ​മു​ക്ത​മാ​ക്കും
Tuesday, September 22, 2020 10:14 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​ര​ഹി​ത, മാ​ലി​ന്യ​ര​ഹി​ത, സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി. തൊ​ടു​പു​ഴ - മു​ട്ടം സം​സ്ഥാ​ന പാ​ത​യി​ൽ കാ​ല​വ​ർ​ഷ ആ​രം​ഭ​ത്തി​നു​ശേ​ഷം ഒ​ട്ടേ​റെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.
ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ ദി​നേ​ശ് എം.​പി​ള്ള നേ​തൃ​ത്വം ന​ൽ​കി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പി​ഡ​ബ്ല്യു​ഡി, ത​ഹ​സി​ൽ​ദാ​ർ, കെ ​എ​സ്ഇ​ബി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ, മു​നി​സി​പ്പാ​ലി​റ്റി, ആ​രോ​ഗ്യ​വ​കു​പ്പ്, ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, ഹ​രി​ത കേ​ര​ളം, മ​ല​ങ്ക​ര എ​സ്റ്റേ​റ്റ്, ല​യ​ണ്‍​സ് ക്ല​ബ്, റോ​ട്ട​റി ക്ല​ബ്, ഐ​എം​എ, ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ, വ​ർ​ക്ക് ഷോ​പ്പ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി, മ​ർ​ച്ച​ന്‍റ് യൂ​ത്ത് വിം​ഗ്, പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ബാ​ർ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളും സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും പ​ങ്കെ​ടു​ത്തു.
അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​ടെ​യും അ​ഭാ​വം, റോ​ഡ​രി​കി​ലെ ചെ​ടി​ക​ൾ, ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ശാ​ഖ​ക​ൾ, വൈ​ദ്യു​തി തൂ​ണു​ക​ൾ, വാ​ട്ട​ർ പൈ​പ്പ് ലൈ​ൻ തു​ട​ങ്ങി​യ​വ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ, തൊ​ടു​പു​ഴ​യാ​റി​നോ​ടു​ചേ​ർ​ന്ന് വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ക​യും അ​തു​വ​ഴി റോ​ഡി​നി​രു​വ​ശ​വും മ​ലി​ന​മാ​യി കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും യോ​ഗ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്നു.
ഇ​വ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കും. ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മ്രാ​ല, ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ​നി​ന്നും തൊ​ടു​പു​ഴ- മു​ട്ടം സം​സ്ഥാ​ന പാ​ത​യു​ടെ ഇ​രു ഭാ​ഗ​ത്തേ​ക്കും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. റോ​ഡി​നി​രു​വ​ശ​വു​മു​ള്ള ത​ട​സ​ങ്ങ​ളും റോ​ഡി​ന്‍റെ അ​പാ​ക​ത​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നു പു​റ​മെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ അ​ല​ങ്കാ​ര ചെ​ടി​ക​ൾ ന​ട്ട് റോ​ഡി​നെ സൗ​ന്ദ​ര്യ​വ​ൽ​ക്ക​രി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ദി​നേ​ശ് എം.​പി​ള്ള പ​റ​ഞ്ഞു.