ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടി
Monday, September 21, 2020 10:34 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക ക​ണ്ടെ​ത്തു​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രോ​ഗ​ബാ​ധ ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രു​ടെ പൂ​ർ​ണ​മാ​യ പ​ട്ടി​ക ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ശ്ര​മം ന​ട​ത്തു​ന്ന​ത്.
ഇ​തി​നി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​പോ​ലും അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ജോ​ലി​ക്ക് പോ​കു​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ക​യാ​ണ്.
അ​യ്യ​പ്പ​ൻ​കോ​വി​ൽ, തൊ​ടു​പു​ഴ, വാ​ഴ​ത്തോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് 31 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യ​ട​ക്കം ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും ഏ​റെ പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യോ പോ​ലീ​സി​ന്‍റെ​യോ കൈ​വ​ശം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന ക​രാ​റു​കാ​ർ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല.ക​ഴി​ഞ്ഞ​ദി​വ​സം തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട 22-ഓ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ടു​പു​ഴ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യോ​ഗം വി​ളി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.
തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ചി​രി​ക്കു​ന്ന ക​രാ​റു​കാ​ർ ഇ​വ​രെ സം​ബ​ന്ധി​ച്ച പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ഇ​വ പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
എ​ന്നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച​വ​ർ ഇ​ന്ന​ലെ ജോ​ലി​ക്കു പോ​യ​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പാ​ർ​ക്കു​ന്ന ക്യാ​ന്പു​ക​ളി​ൽ പ്ര​തി​രോ​ധ, ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.