തൂ​ക്കു​പാ​ലം മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി
Monday, September 21, 2020 10:33 PM IST
നെ​ടു​ങ്ക​ണ്ടം: ഹൈ​റേ​ഞ്ചി​ന് തി​ല​ക​ക്കു​റി​യാ​യി തൂ​ക്കു​പാ​ല​ത്ത് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കു​ന്ന​ത്. കി​റ്റ്കോ​യ്ക്കാ​ണ് മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല.

ആ​റു​കോ​ടി രൂ​പ ചി​ല​വി​ൽ നാ​ലു നി​ല​ക​ളി​ലാ​യി എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യ കെ​ട്ടി​ട​ത്തി​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 90 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. 3240 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ് മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം. തൃ​ശൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് ന​ട​ത്തി​യ മ​ണ്ണ് പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന​നു​സ​രി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ ഭൂ​നി​ര​പ്പി​നു താ​ഴെ​യു​ള്ള നി​ല​യി​ൽ 48 മ​ത്സ്യ-​മാം​സ വി​ൽ​പ​ന സ്റ്റാ​ളു​ക​ളാ​വും ഉ​ണ്ടാ​വു​ക. ഒ​ന്നാം​നി​ല​യി​ൽ പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ളും ര​ണ്ടാം​നി​ല​യി​ൽ 28 ക​ട​മു​റി​ക​ളും മൂ​ന്നാം​നി​ല​യി​ൽ 600 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ളു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റി​ന് പി​ന്നി​ലെ 10 സെ​ന്‍റ് സ്ഥ​ല​ത്ത് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഇ​ല​ക്ട്രി​ക് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

നി​ല​വി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് കൈ​മാ​റി​യ 40 ല​ക്ഷം രൂ​പ​യും ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ 50 ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​റു​മാ​സ​ത്തി​ന​കം അ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് കി​റ്റ്കോ നി​ർ​മാ​ണ വി​ഭാ​ഗം മേ​ധാ​വി ശ്രീ​നാ​ഥ് അ​റി​യി​ച്ചു.

പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ കു​റ്റി​നാ​ട്ട​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി പ്ലാ​വു​വ​ച്ച​തി​ൽ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​എ. സി​ദ്ധി​ഖ്, ബി​ജു ത​കി​ടി​യേ​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ഷൈ​ജ​ൻ ജോ​ർ​ജ്, കെ.​വി. പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.