ബൈ​ബി​ൾ കൈ​യെ​ഴു​ത്തു​പ്ര​തി പ​ദ്ധ​തി ത​യാ​റാ​യി
Monday, September 21, 2020 10:33 PM IST
വാ​ഴ​ക്കു​ളം: മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ബൈ​ബി​ൾ കൈ​യെ​ഴു​ത്തു​പ്ര​തി പ​ദ്ധ​തി ഇ​ട​വ​ക​ക​ളി​ൽ പൂ​ർ​ത്തി​യാ​കു​ന്നു. ലോ​ക് ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ൽ ബൈ​ബി​ളി​നോ​ട് ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ന്ന​തി​നാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​ട​വ​ക​ക​ളി​ലെ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളു​ടേ​യും ഇ​ത​ര ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടേ​യും വി​ശ്വാ​സ പ​രീ​ശീ​ല​ക​രു​ടേ​യും കൂ​ട്ടാ​യ സം​രം​ഭ​മാ​യാ​ണ് ഇ​ട​വ​ക​ക​ളി​ൽ കൈ​യെ​ഴു​ത്തു ബൈ​ബി​ൾ ത​യാ​റാ​ക്കു​ന്ന​ത്.
ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി​യ ബൈ​ബി​ളി​ന്‍റെ പ്ര​തി​ഷ്ഠ ന​ട​ത്തി. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ കൈ​യെ​ഴു​ത്തു​പ്ര​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​യോ​ഗ​ത്തോ​ടെ​യാ​ണ് ഇ​ട​വ​ക​ക്കാ​ർ ബൈ​ബി​ൾ പ​ക​ർ​ത്തി എ​ഴു​തി​യ​ത്. 260 ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ണ്ണൂ​റു പേ​ജു​ക​ളി​ൽ എ​ട്ടു ദി​വ​സം കൊ​ണ്ട് ബൈ​ബി​ൾ പ​ക​ർ​ത്തി എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ള്ളോം​കു​ന്നേ​ൽ പ​റ​ഞ്ഞു.
വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ 148 ഇ​ട​വ​കാം​ഗ​ങ്ങ​ൾ 3330 പേ​ജു​ക​ളി​ൽ 14 ദി​വ​സം കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച് ബൈ​ബി​ൾ പ​ക​ർ​ത്തി എ​ഴു​തി​യ രൂ​പ​ത​യി​ലെ ആ​ദ്യ ഇ​ട​വ​ക​യാ​യ​താ​യി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ അ​റി​യി​ച്ചു. മ​റ്റു​ള്ള ഇ​ട​വ​ക​ക​ളി​ൽ കൈ​യെ​ഴു​ത്തു​പ്ര​തി ത​യാ​റാ​യി വ​രു​ന്നു.