ഓ​ണ്‍​ലൈ​ൻ നാ​ട​ക​മേ​ള ’തി​ര​യ​ര​ങ്ങ്’ മൂ​ന്നാം പ​തി​പ്പ് 24-ന്
Monday, September 21, 2020 10:33 PM IST
ക​ട്ട​പ്പ​ന: നാ​ട​ക് ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ നാ​ട​ക​മേ​ള 24-ന് ​ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു പ​തി​പ്പു​ക​ളി​ലാ​യി ജ​ന​പ്രീ​തി നേ​ടി​യ തി​ര​യ​ര​ങ്ങി​ന്‍റെ മൂ​ന്നാം​പ​തി​പ്പാ​യി നാ​ട​ക് ഇ​ടു​ക്കി ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ ന​ട​ക്കു​ന്ന നാ​ട​ക​മേ​ള നാ​ട​ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സം​വി​ധാ​യി​ക​യു​മാ​യ ജെ. ​ശൈ​ല​ജ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
12 മി​നി​ട്ട് മു​ത​ൽ 18 മി​നി​ട്ട് വ​രെ ദൈ​ർ​ഘ്യ​മു​ള്ള​തും പ്ര​മേ​യ വ്യ​ത്യ​സ്ഥ​ത​യും സാ​ങ്കേ​തി​ക​ശ്ര​ദ്ധ​യും പു​ല​ർ​ത്തി​യ​തും ഹൈ​റേ​ഞ്ചി​ലെ ക​ലാ​കാ​ര·ാ​ർ മാ​ത്രം പ​ങ്കാ​ളി​ക​ളാ​യ​തു​മാ​ണ് നാ​ട​ക​ങ്ങ​ൾ. ഇ​ടു​ക്കി​യി​ലെ മൂ​ന്നു ത​ല​മു​റ​യി​ലെ മൂ​ന്നു ന​ട·ാ​ർ ആ​ദ്യ​ദി​വ​സ​ത്തെ നാ​ട​ക​മാ​യ പാ​ട​ലി​പു​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. 29-ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന നാ​ട​ക​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​മാ​ത്രം അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.
ത​ത്ത്വ​മ​സി, ഓ​ഫ് ഹെ​വ​ൻ, ക​ള്ള​ന്‍റെ വെ​ളി​ച്ചം, തെ​ളി​വെ​ടു​പ്പ്, ദേ​വ​യാ​നി എ​ന്നി​വ​യാ​ണ് മ​റ്റു നാ​ട​ക​ങ്ങ​ൾ. ഇ​ടു​ക്കി ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല ക​ലാ​പ്ര​വ​ർ​ത്ത​ക​നും നാ​ട​ക​കൃ​ത്തു​മാ​യ ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ട​ക ന​ട​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​സി. ബോ​ബ​നാ​ണ് നാ​ട​ക മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.