ഇ​ൻ​പു​ട് ഡീ​ലേ​ഴ്സ് കോ​ഴ്സ്
Monday, September 21, 2020 10:33 PM IST
രാ​ജ​കു​മാ​രി: ഇ​ൻ​പു​ട്ട് ഡീ​ല​ർ​മാ​ർ​ക്കു​ള്ള ’ഡി​പ്ലോ​മ ഇ​ൻ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ​ർ​വീ​സ​സ് ഫോ​ർ ഇ​ൻ​പു​ട്ട് ഡീ​ലേ​ഴ്സ്’ കോ​ഴ്സ് ഇ​ന്നും നാ​ളെ​യും ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ ഐ​സി​എ​ആ​ർ കൃ​ഷി​വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും.
ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, സ​മേ​തി കേ​ര​ള, ആ​ത്മ ഇ​ടു​ക്കി, കെ​വി​കെ ശാ​ന്ത​ന്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് 40 പേ​ര​ട​ങ്ങു​ന്ന ക​ട്ട​പ്പ​ന ബാ​ച്ചി​ന്‍റെ​യും നാ​ളെ ര​വി​ലെ പ​ത്തി​ന് 40 പേ​ര​ട​ങ്ങു​ന്ന നെ​ടു​ങ്ക​ണ്ടം ബാ​ച്ചി​ന്‍റെ​യും ആ​ദ്യ​ഘ​ട്ട ക്ലാ​സ് ന​ട​ക്കും. തു​ട​ർ​ന്നു​ള്ള ആ​ഴ്ച​ക​ളി​ൽ ര​ണ്ടു ബാ​ച്ചു​ക​ളാ​യി നെ​ടു​ങ്ക​ണ്ട​ത്തും ക​ട്ട​പ്പ​ന​യി​ലു​മാ​യാ​ണ് ക്ലാ​സു​ക​ൾ. പി.​എ ജോ​ണ്‍ ക​ട്ട​പ്പ​ന, പി.​ബി സ​ജീ​വ​ൻ നെ​ടു​ങ്ക​ണ്ടം എ​ന്നി​വ​രാ​ണ് ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​ർ.
കെ​വി​കെ​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​ആ​ർ. മാ​രി​മു​ത്തു, മ​ഞ്ജു ജി​ൻ​സി വ​ർ​ഗീ​സ്, എ​സ്. സു​ധാ​ക​ർ, എ. ​ആ​ഷി​ബ, പ്രീ​തു കെ. ​പോ​ൾ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.
ജ​നു​വ​രി 13-ന് ​മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ കോ​ഴ്സ് മു​ട​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു.