വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കാ​ട്ടാ​ന ത​ക​ർ​ത്തു
Monday, September 21, 2020 10:22 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​യാ​ർ എ​സ്റ്റേ​റ്റി​ൽ റേ​ഷ​ൻ ക​ട​യും പ​ല​ച്ച​ര​ക്ക് ക​ട​യും കാ​ട്ടാ​ന ത​ക​ർ​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ എ​ത്തി​യ ഒ​റ്റ​യാ​നാ​ണ് പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ക​ട​ക​ൾ ത​ക​ർ​ത്ത​ത്. റേ​ഷ​ൻ ക​ട​യു​ടെ മു​ൻ​വ​ശ​വും ജേ​ക്ക​ബ് ജോ​ർ​ജി​ന്‍റെ പ​ല​ച​ര​ക്ക് ക​ട​യു​ടെ ഭി​ത്തി​യും ഒ​റ്റ​യാ​ൻ ത​ക​ർ​ത്തു.
ഭി​ത്തി​യും മേ​ച്ചി​ലും ത​ക​രു​ന്ന ശ​ബ്ദം​കേ​ട്ട് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​ഹ​ളം​വ​ച്ചാ​ണ് പ്ര​ദേ​ശ​ത്തു​നി​ന്ന് കാ​ട്ടാ​ന​യെ തു​ര​ത്തി​യ​ത്. അ​ന്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

കേ​ന്ദ്ര തൊ​ഴി​ൽ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം

മൂ​ന്നാ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ൽ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ സ​മ​രം നാ​ളെ മൂ​ന്നാ​റി​ൽ ന​ട​ക്കും. എ​ഐ​ടി​യു​സി, ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. കേ​ന്ദ്ര തൊ​ഴി​ൽ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ 40 തൊ​ഴി​ൽ കോ​ഡു​ക​ളെ നാ​ലാ​യി ചു​രു​ക്കാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. മൂ​ന്നാ​റി​നു പു​റ​മേ അ​ടി​മാ​ലി, മ​റ​യൂ​ർ, പൂ​പ്പാ​റ, രാ​ജാ​ക്കാ​ട്, നെ​ടു​ങ്ക​ണ്ടം, തൊ​ടു​പു​ഴ, ഏ​ല​പ്പാ​റ തു​ട​ങ്ങി 13 ഇ​ട​ങ്ങ​ളി​ലാ​യാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്.