മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ 18 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, September 21, 2020 10:22 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്തി മൂ​ന്നാ​റി​നെ കോ​വി​ഡി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ന്ന ക​ർ​ത്ത​വ്യ​ത്തി​ൽ വ്യാ​പൃ​ത​രാ​യി​രു​ന്ന മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 18 ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി.
മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ൽ ആ​കെ​യു​ള്ള 43 ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 18 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. സി​ഐ​യും എ​സ്ഐ​യും അ​ട​ക്ക​മു​ള്ള​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം പ​ല​യി​ട​ങ്ങ​ളി​ലാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.
കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​റി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണ​വും ഏ​റു​ക​യാ​ണ്. ഒ​രു​മാ​സ​ത്തി​നി​ടെ പ​ത്തി​ല​ധി​കം മേ​ഖ​ല​ക​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ച​ത്. എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​താ​ണ് തോ​ട്ടം മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ടൗ​ണി​ലെ​ത്തു​ന്ന​വ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തും പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു. ആ​ശു​പ​ത്രി​ക​ൾ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി​യെ​ത്തു​ന്ന​തും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.