മ​ത്സ്യ വ്യാ​പാ​രി​ക്ക് കോ​വി​ഡ്: വ്യാ​ജ​പ്ര​ചാ​ര​ണം പി​ൻ​വ​ലി​ക്ക​ണം: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Sunday, September 20, 2020 11:00 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ കോ​വി​ഡ് ബാ​ധി​ത​നാ​യ മ​ത്സ്യ​വ്യാ​പാ​രി​ക്ക് 3000 പേ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടെ​ന്ന തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ്ര​ചാ​ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് നെ​ടു​ങ്ക​ണ്ടം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ 3000 പേ​രു​മാ​യി ഇ​യാ​ൾ​ക്ക് സ​ന്പ​ർ​ക്ക​മു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പോ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളോ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടി​ല്ല. മ​ത്സ്യ വ്യാ​പാ​രി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ നൂ​റി​ൽ​താ​ഴെ മാ​ത്രം ആ​ളു​ക​ളേ​യു​ള്ളു എ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​തി​നി​ടെ നെ​ടു​ങ്ക​ണ്ട​ത്ത് 3000 പേ​ർ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു​വെ​ന്ന പ്ര​ചാ​ര​ണം എ​വി​ടെ​നി​ന്ന് ല​ഭി​ച്ച​താ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്ക​ണം. തെ​റ്റാ​യ ക​ണ​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. കു​പ്ര​ചാ​ര​ണം​മൂ​ലം ടൗ​ണ്‍ പൂ​ർ​ണ​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ വ്യാ​പാ​ര​സ​മൂ​ഹം വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

സ​ന്പ​ർ​ക്ക​ത്തി​ൽ 3000 പേ​ർ എ​ന്ന പ്ര​ചാ​ര​ണം​കാ​ര​ണം പു​റ​ത്തു​നി​ന്നു​ള്ള​വ​ർ നെ​ടു​ങ്ക​ണ്ട​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും എ​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ല. തോ​ട്ട​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ​പോ​ലും വ​രാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഈ ​പ്ര​ചാ​ര​ണം നെ​ടു​ങ്ക​ണ്ട​ത്തും ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് നെ​ടു​ങ്ക​ണ്ടം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ്, സെ​ക്ര​ട്ട​റി ജ​യിം​സ് മാ​ത്യൂ, സ​ജീ​വ് നാ​യ​ർ, പി.​എ​സ്. സ​ലിം എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​ജ​പ്ര​ചാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും ഇ​വ​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും സ്ഥി​രീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം. വ്യാ​ജ പ്ര​ച​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ആ​ശ​ങ്ക​ക​ൾ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ, നെ​ടു​ങ്ക​ണ്ടം സി​ഐ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക്കും ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.