സ​ന്ദീ​പി​ന്‍റെ​യും വി​ഷ്ണു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു
Sunday, September 20, 2020 10:56 PM IST
ക​ട്ട​പ്പ​ന: പാ​ലാ പൂ​വ​ര​ണി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ​ന്ദീ​പി​ന്‍റെ​യും വി​ഷ്ണു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ച​ത്. കോ​ട്ട​യം ത​ല​യോ​ല​പ്പ​റ​ന്പി​ലെ ക​ന്പ​നി മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് സ​ന്ദീ​പും വി​ഷ്ണു​വും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പൊ​ൻ​കു​ന്നം - പാ​ലാ പാ​ത​യി​ൽ പൂ​വ​ര​ണി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ദേ​വാ​ല​യ​ത്തി​നു​മു​ൻ​പി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

മൂ​വ​രും ക​ട്ട​പ്പ​ന​യി​ലെ ക​ട്ട​പ്പ​ന ബൈ​പാ​സ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​രു​തി ഇ​ൻ​ഡ​സ് മോ​ർ​ട്ടേ​ാഴ്സ് സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്. സ​ന്ദീ​പും വി​ഷ്ണു​വും എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വി​ടെ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

സ​ന്ദീ​പ് മാ​രു​തി ഇ​ൻ​ഡ​സ് മോ​ർ​ട്ടേ​ാഴ്സ് സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ലെ മെ​യി​ൻ പെ​യി​ന്‍റ​റാ​യി​രു​ന്നു. വി​ഷ്ണു​വും അ​തേ വി​ഭാ​ഗ​ത്തി​ൽ​ത​ന്നെ​യാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ലി​ജു ഇ​ൻ​ഡ​സ് മോ​​ട്ടേ​ാഴ്സി​ലെ പി​ആ​ർ​ഒ ആ​യി​രു​ന്നു. ഉ​റ്റ​സൃ​ഹൃ​ത്തു​ക്ക​ൾ ര​ണ്ടു​പേ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​വ​രം ലി​ജു അ​റി​ഞ്ഞി​ട്ടി​ല്ല. ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളുടെ വേ​ർ​പാ​ടിൽ താ​ങ്ങാ​നാ​വാ​ത്ത ദുഃ​ഖ​ത്തി​ലാ​യി​രു​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ. പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കു​വാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം ഒ​ട്ടേ​റെ​യാ​ളു​ക​ളാ​ണ് എ​ത്തി​യ​ത്.