ക്വ​ാറന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ത്തു
Sunday, September 20, 2020 10:56 PM IST
ഉ​പ്പു​ത​റ: പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ ക്വ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തി​യ ര​ണ്ടു​പേ​ർ​ക്കെ​തി​രെ പോ​ലീസ് കേ​സെ​ടു​ത്തു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശം ല​ഘി​ച്ച പോ​ത്തു​പാ​റ സ്വ​ദേ​ശി ലി​ന്‍റോ, മേ​ല​ഴു​ത സ്വ​ദേ​ശി സാ​നു​മോ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പീ​രു​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​യ​ൽ സം​സ്ഥാ​ന​ത്തു​നി​ന്നാ​ണ് എ​ത്തി​യ​തെ​ന്ന വി​വ​രം മ​റ​ച്ചു​വ​ച്ച് സു​ഹൃ​ത്തു​ക്ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ക​യും ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘി​ക്കു​ക​യും ചെ​യ്തു. മേ​ല​ഴു​ത സ്വ​ദേ​ശി​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സാ​നു​മോ​ൻ മോ​ശ​മാ​യി സം​സാ​രി​ച്ച​താ​യും പ​റ​യു​ന്നു. ഈ ​മാ​സം 15-ന് ​നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഴി​യു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് വ​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ബം​ഗ​ളൂരു​വി​ൽ​നി​ന്നാ​ണ് വ​ന്ന​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളോ​ട് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വി​ക​രി​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ഡോ​ണ്‍​ബോ​സ്കോ അ​റി​യി​ച്ചു.