അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ക​ർ​ഷ​ക​രു​ടെ​യും ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​ക​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, September 20, 2020 10:56 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ക​ർ​ഷ​ക​രു​ടെ​യും കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റു​കി​ട നാ​മ​മാ​ത്ര ഏ​ല​കൃ​ഷി ഭൂ​മി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ ഏ​ലത്തോ​ട്ടം എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തു​മൂ​ലം ഇ​ടു​ക്കി​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ട​യം ല​ഭി​ക്കു​ന്നി​ല്ല. ഇ​തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി പ​ട്ട​യ ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ഏ​ല​ത്തോ​ട്ട​ങ്ങ​ൾ സി​എ​ച്ച്ആ​ർ പ​രി​ധി​യി​ൽ വ​രു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് കൈ​വ​ശ​ഭൂ​മി പ​തി​ച്ചു​ന​ൽ​കു​ന്ന 1964 ഭൂ​പ​തി​വ് ച​ട്ട​ത്തി​ലും 1993 പ്ര​ത്യേ​ക ഭൂ​പ​തി​വ് ച​ട്ട​ത്തി​ലും ഇ​ത്ത​രം ഭൂ​മി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ക​യാ​ണ്. 1975 കാ​ല​യ​ള​വി​ലാ​ണ് വാ​ത്തി​ക്കു​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ല്ലേ​ജു​ക​ളി​ൽ ലാ​ൻ​ഡ് ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കി​യ​ത്. ആ ​സ​മ​യ​ങ്ങ​ളി​ൽ കു​രു​മു​ള​ക്, കാ​പ്പി, കൊ​ക്കോ, ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക്കൊ​പ്പം ഇ​ട​വി​ള​യാ​യി ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ല​വും കൃ​ഷി ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ലാ​ൻ​ഡ് ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന​തി​ന് കൃ​ഷി​യി​ടം പ​രി​ശോ​ധി​ക്കാ​തെ ഇ​ട​വി​ള കൃ​ഷി​ഭൂ​മി​യും ഏ​ല​ത്തോ​ട്ടം എ​ന്ന​വി​ധ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തു​മൂ​ലം പ​ട്ട​യ​മെ​ടു​ക്കു​ന്ന​തി​ന് ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്.

ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ക​ർ​ഷ​ക​രും നാ​ല് എ​ലു​ക​ക​ൾ​ക്ക് ചു​റ്റു​മു​ള്ള ഭൂ​മി​ക്കും പ​ട്ട​യം കൊ​ടു​ത്തി​ട്ടും കൃ​ഷി ഏ​ലം ആ​യ​തു​കൊ​ണ്ടു​മാ​ത്രം പ​ട്ട​യം ല​ഭി​ക്കാ​ത്ത നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​ത്. ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ കൈ​വ​ശ ഭൂ​മി​യി​ലെ കൃ​ഷി​യു​ടെ വേ​ർ​തി​രി​വ് കൂ​ടാ​തെ പ​ട്ട​യം ന​ൽ​ക​ണം.

ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജു​ക​ളി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ഈ ​മേ​ഖ​ല​ക​ളി​ലെ പ​ട്ട​യ​പ്ര​ശ്നം ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും. പ​ട്ട​യ ന​ട​പ​ടി​ക​ൾ​ക്കാ​യി ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വ് ന​ൽ​കി.

ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​നി​ൽ അ​പാ​ക​ത നി​ല​നി​ൽ​ക്കു​ന്ന​ത് ചി​ല മേ​ഖ​ല​ക​ളി​ൽ ത​ട​സ​മാ​കു​ന്നു​ണ്ട്. വ​ന​ഭൂ​മി ജ​ണ്ട​യി​ട്ടു വേ​ർ​തി​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ജ​ണ്ട​യ്ക്ക് പു​റ​ത്തു​ള്ള അ​ർ​ഹ​ത​യു​ള്ള മു​ഴു​വ​ൻ കൃ​ഷി​ഭൂ​മി​യും പ​തി​ച്ചു​ന​ൽ​ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.