കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് റി​ലേ സ​ത്യ​ഗ്ര​ഹം 28-ാം ദി​വ​സ​ത്തി​ലേ​ക്ക്
Sunday, September 20, 2020 10:56 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം 27 ദി​വ​സം പി​ന്നി​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി​യും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ഗ​സ്തി അ​ഴ​ക​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​കൊ​ണ്ട് ജ​ന​ങ്ങ​ളെ വീ​ർ​പ്പു​മു​ട്ടി​ക്കു​ന്ന ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും യാ​ഥാ​ർ​ഥ്യ​മാകു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കാ​ഞ്ചി​യാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് സാ​വി​യോ പ​ള്ളി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ കെ.​ജെ. മാ​ത്യു, മാ​ത്യു വ​ർ​ഗീ​സ് ക​ക്കാ​ട്ട്, മോ​നി​ച്ച​ൻ താ​ഴു​വം​പ​ടി​ക്ക​ൽ, സി​ബി പു​ലി​ക്കു​ന്നേ​ൽ, ബേ​ബി വാ​ഴ​ക്കാ​ല, സി​ബി പ​ള്ളി​പ്പ​റ​ന്പി​ൽ, രാ​ജേ​ഷ് മു​തു​കാ​ട്ടും​പു​റ​ത്ത്, സി​ബി​ച്ച​ൻ വ​ണ്ടാ​ള​കു​ന്നേ​ൽ, ജോ​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, ജോ​സ് ത​ളി​പ്പ​റ​ന്പി​ൽ, ജി​യോ വേ​ന്പേ​നി തു​ട​ങ്ങി​യ​വ​ർ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ചു. ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ ഉ​ല​ഹ​ന്നാ​ൻ, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടോ​മി തൈ​ലം മ​നാ​ൽ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് കു​ന്ന​ത്ത്, ബെ​ന്നി പു​തു​പ്പാ​ടി, തോ​മ​സ് പു​ളി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ രാ​ജാ​ക്കാ​ട്, സേ​നാ​പ​തി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും.