ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Sunday, September 20, 2020 10:56 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ക്ക​ട​വ് ക​ണ്ട​ത്തി​ല്‍ അ​ഫ്‌​സ​ല്‍ (25), ആ​നി​ക്ക​പ്പ​റ​മ്പി​ല്‍ ബാ​സി​ത് (19), ഒ​ന്നാം മൈ​ല്‍ അ​ശ്വ​തി ഭ​വ​നി​ല്‍ അ​ന​ന്തു (20), പാ​റ​ക്ക​ട​വ് ആ​നി​ക്ക​പ്പ​റ​മ്പി​ല്‍ സാ​ബി​ത് (23) എ​ന്നി​വ​രെ​യാ​ണ് ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​പ​ത്താ​റാം​മൈ​ല്‍, ആ​ന​ക്ക​ല്ല് ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന്‍ തോ​തി​ല്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.