പ​ന്നി​യാ​ർ​കൂ​ട്ടി​യി​ൽ റോ​ഡി​ൽ വി​ള്ള​ൽ; താ​ഴ്ഭാ​ഗ​ത്തെ വീ​ടി​ന് ഭീ​ഷ​ണി
Saturday, September 19, 2020 10:48 PM IST
രാ​ജാ​ക്കാ​ട്: അ​ടി​മാ​ലി പൂ​പ്പാ​റ സം​സ്ഥാ​ന പാ​ത​യി​ൽ പ​ന്നി​യാ​ർ​കൂ​ട്ടി​ക്ക് സ​മീ​പം റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു. മ​ണ്ണി​ടി​ച്ച​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. 2018-ൽ ​പ​ന്നി​യാ​ർ​കൂ​ട്ടി ഗ്രാ​മം​ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​യ വ​ലി​യ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​മു​ണ്ടാ​യ​തി​ന് 50 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് റോ​ഡി​ലെ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 10 മീ​റ്റ​ർ നീ​ള​ത്തി​ലും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ലും റോ​ഡി​ലു​ണ്ടാ​യി​രി​ക്കു​ന്ന വി​ള്ള​ൽ ഇ​തി​ന് അ​ടി​ഭാ​ഗ​ത്താ​യി​ട്ടു​ള്ള ഉ​പ്പൂ​ട്ടി​ൽ സി​നോ​ജി​ന്‍റെ വീ​ടി​നും ഭീ​ഷ​ണി​യാ​ണ്.

ടോ​റ​സ് അ​ട​ക്കം നി​ര​വ​ധി ഭാ​ര​വ​ണ്ടി​ക​ൾ ലോ​ഡു​മാ​യി പോ​കു​ന്ന റോ​ഡി​ന്‍റെ അ​ടി​വ​ശ​ത്തു താ​മ​സി​ക്കു​ന്ന ര​ണ്ടു വീ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ റോ​ഡി​ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് റോ​ഡ് ബ​ല​പ്പെ​ടു​ത്തി ദു​ര​ന്ത ഭീ​തി​യ​ക​റ്റാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന​താ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.