ക​ർ​ഷ​കാ​നു​ബ​ന്ധ ബി​ല്ലു​ക​ൾ ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ് അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന്
Saturday, September 19, 2020 10:45 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ക​ർ​ഷ​കാ​നു​ബ​ന്ധ ബി​ല്ലു​ക​ൾ ക​ർ​ഷ​ക​ന്‍റെ നി​ല​നി​ൽ​പി​നെ​പ്പോ​ലും ഇ​ല്ലാ​താ​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) ജി​ല്ലാ ക​മ്മി​റ്റി. കാ​ർ​ഷി​കോ​ല്പ​ന്ന സം​ഭ​ര​ണം, കാ​ർ​ഷി​കോ​ല്പ​ന്ന വ്യാ​പാ​ര വാ​ണി​ജ്യ ബി​ൽ, ക​ർ​ഷ​ക ക​രാ​ർ ബി​ൽ എ​ന്നി​വ പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച പൂ​ർ​ണ​മാ​കും. ഇ​തി​നെ​തി​രെ ജ​നം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 25 മു​ത​ൽ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
ഒ​രു രാ​ജ്യം-​ഒ​റ്റ​വി​പ​ണി എ​ന്ന മോ​ഹ​ന​വാ​ഗ്ദാ​ന​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. സ്വ​കാ​ര്യ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​രാ​ർ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും മു​ൻ​കൂ​ർ പ​ണം ന​ൽ​കി ക​ർ​ഷ​ക​രു​മാ​യി ക​രാ​ർ​വെ​ച്ച് കൃ​ഷി ചെ​യ്യു​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​ണെ​ന്ന പ്ര​ചാ​ര​ണ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ ചെ​റു​കി​ട ക​ർ​ഷ​ക​ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ​യാ​ണ് ഇ​തി​ലൂ​ടെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ൾ കൃ​ഷി ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തു കൃ​ഷി​ചെ​യ്യു​ന്ന​തും മു​ൻ​കൂ​ട്ടി വി​ല​യു​റ​പ്പി​ച്ചു ക​ർ​ഷ​ക​രു​മാ​യി ക​രാ​ർ ചെ​യ്യു​ന്ന​തി​ലൂ​ടെ​യും വി​ള​ക​ളു​ടെ വി​ല​നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം കു​ത്ത​ക​ക​ളു​ടെ അ​വ​കാ​ശ​മാ​യി മാ​റും.

ക​ർ​ഷ​ക​ൻ വ​ൻ​കി​ട​ക​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തൊ​ഴി​ലാ​ളി​ക​ളാ​യി മാ​റു​ന്ന​തോ​ടെ കാ​ർ​ഷി​ക​മേ​ഖ​ല ത​ക​ർ​ച്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തും. വി​പ​ണി​യും വി​ല​നി​ർ​ണ​യ​വും ഇ​ത്ത​രം വ​ൻ​കി​ട കു​ത്ത​ക​ക​ൾ ഏ​റ്റെ​ടു​ക്കും. വി​ത്തും വ​ള​വും ന​ൽ​കി ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഇ​വ​ർ​ക്ക് ക​ർ​ഷ​ക​ർ ചു​രു​ങ്ങി​യ കാ​ല​യ​ള​വു​കൊ​ണ്ട് അ​ടി​യ​റ​വ് പ​റ​യേ​ണ്ടി​വ​രും. ബി​ല്ല് പാ​സാ​കു​ന്ന​തോ​ടെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ നി​യ​ന്ത്ര​ണം ഇ​ല്ലാ​താ​കു​ന്ന​ത് ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യ​ഘാ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തൊ​ടു​പു​ഴ​യി​ൽ ചേ​ർ​ന്ന ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, അ​ല​ക്സ് കോ​ഴി​മ​ല, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, രാ​രി​ച്ച​ൻ നീ​റ​ണാം​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ഷാ​ജി കാ​ഞ്ഞ​മ​ല, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജി​ൻ​സ​ണ്‍ വ​ർ​ക്കി, എം.​എം. മാ​ത്യു, സ​ണ്‍​സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.