അ​ടി​മാ​ലി​യി​ൽ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി
Saturday, September 19, 2020 10:45 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ പോ​ലീ​സ് ക​ർ​ശ​ന​മാ​ക്കി. കോ​വി​ഡ് -19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ ടൗ​ണി​ലേ​ക്കെ​ത്തു​ന്ന​തും ടൗ​ണി​ലെ ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്.

നോ ​പാ​ർ​ക്കിം​ഗ് മേ​ഖ​ല​ക​ളി​ലും ഫു​ട്പാ​ത്തു​ക​ളി​ലെ​യും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു. വ​ണ്‍​വേ സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലും ലൈ​ബ്ര​റി റോ​ഡി​ലും നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ടി​മാ​ലി ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റ് എ​സ്ഐ കെ.​ഡി. മ​ണി​യ​ൻ അ​റി​യി​ച്ചു. നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​തി​രു​ന്ന ടൗ​ണി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ പോ​ലീ​സ് പു​തി​യ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ൽ യൂ​ടേ​ണി​നും പോ​ലീ​സ് പു​തി​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ടൗ​ണി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി കി​ട​ന്നി​രു​ന്ന ആം​ബു​ല​ൻ​സു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ്റ്റാ​ൻ​ഡ് അ​നു​വ​ദി​ച്ചു.