പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചു​ള്ള വി​ക​സ​നം അ​നി​വാ​ര്യം:​ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ
Friday, September 18, 2020 10:18 PM IST
ചെ​റു​തോ​ണി:​​പ്രകൃതി​യെ സം​ര​ക്ഷി​ച്ചു​ള്ള വി​ക​സ​ന മു​ന്നേ​റ്റ​മാ​ണ് ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. ചെ​റു​തോ​ണി ടൗ​ണി​ൽ പൈ​നാ​വ്-​താ​ന്നി​ക്ക​ണ്ടം-​അ​ശോ​ക റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​പി​ന്നാ​ക്ക ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്. ​റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
21 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത​യാ​ണി​ത്.​കെഎസ്ടി​പി പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന റോ​ഡി​ന് 86.82 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ഇ​പി​സി മാ​തൃ​ക​യി​ലാ​ണ് നി​ർ​മാ​ണം.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം സെ​ലി​ൻ, കെഎ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.