വ​ലി​യ​മാ​വ് പ​ട്ടി​കവ​ർ​ഗ കോ​ള​നി​ വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി: റോ​ഷി
Friday, September 18, 2020 10:18 PM IST
ചെ​റു​തോ​ണി : അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വ​ലി​യ​മാ​വ് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​യി ഒ​രു കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് തു​ക അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
അം​ബേ​ദ്​ക​ർ സെ​റ്റി​ൽ​മെന്‍റ് വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി​-പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കോ​ള​നി​ക്കു​ള്ളി​ലെ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം, വൈ​ദ്യു​തീ​ക​ര​ണം, കു​ടി​വെ​ള്ള പ​ദ്ധ​തി, പൊ​തു ക​ളി​സ്ഥ​ല നി​ർ​മാ​ണം, ക​മ്മ്യൂ​ണി​റ്റി ഹാ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കോ​ള​നി​യി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.