കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ആ​യു​ർ​വേ​ദ​ത്തി​ന്‍റെ ക​രു​ത്ത്
Friday, September 18, 2020 10:18 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ആ​യു​ർ​വേ​ദ​ത്തി​ന്‍റെ ക​രു​ത്തും. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ വ​ഴി​യും ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ൾ വ​ഴി​യും സ്വാ​ഭാ​വി​ക രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി നി​ല​നി​ർ​ത്തു​ന്ന​തി​നും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും ഒൗ​ഷ​ധ വി​ത​ര​ണം ന​ട​ന്നു വ​രി​ക​യാ​ണ്. 12,738 പേ​ർ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ 63 ആ​യു​ർ ര​ക്ഷാ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ആ​യു​ർ​വേ​ദ കോ​വി​ഡ് റെ​സ്പോ​ണ്‍​സ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു വ​രു​ന്ന​ത്. സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ, ആ​യു​ർ​വേ​ദ വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ ര​ക്ഷാ ടാ​സ്ക് ഫോ​ഴ്സും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 8267 പേ​ർ ഈ ​പ​ദ്ധ​തി പ്ര​കാ​രം മ​രു​ന്നു​ക​ൾ സ്വീ​ക​രി​ച്ചു . പു​ന​ർ​ജ​നി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ ക​ഴി​ഞ്ഞ​വ​ർ​ക്ക് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ഒൗ​ഷ​ധ​ങ്ങ​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​ൽ ആ​കെ 641 പേ​രാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഓ​രോ പ​ദ്ധ​തി​യി​ലും നി​രീ​ക്ഷ​ണ​ത്തി​നും സം​ശ​യ നി​വാ​ര​ണ​ത്തി​നു​മാ​യി ത​ദ്ദേ​ശ സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ, ആ​യു​ർ​വേ​ദ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യ​വ​രി​ൽ 641 പേ​ർ​ക്കു പു​ന​ർ​ജ​നി പ​ദ്ധ​തി പ്ര​കാ​രം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ഒൗ​ഷ​ധ​ങ്ങ​ൾ ന​ൽ​കി.
മൂ​ന്നാ​ർ, ഏ​ല​പ്പാ​റ, മ​രി​യാ​പു​രം, ഇ​ട​വെ​ട്ടി, വാ​ഴ​ത്തോ​പ്പ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പു​ന​ർ​ജ​നി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യ​വ​ർ​ക്കും മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നും ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​തി​നും ടെ​ലി കൗ​ണ്‍​സലിങ്, യോ​ഗ പ​രി​ശീ​ല​നം എ​ന്നി​വ​യും ന​ൽ​കി വ​രു​ന്നു​ണ്ട്.​കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചതായി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ ഡോ. ​കെ.​പി. ശു​ഭ അ​റി​യി​ച്ചു.