എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച് 23ന്
Friday, September 18, 2020 10:17 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ന​ട​ത്തു​ന്ന വി​ക​സ​ന വി​രു​ദ്ധ അ​ഴി​മ​തി ഭ​ര​ണ​ത്തി​നെ​തി​രെ 23ന് ​എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ജൈ​വ​വ​ള വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. തൂ​ക്കു​പാ​ലം പ​ബ്ലി​ക് മാ​ർ​ക്ക​റ്റ് നി​ർ​മാ​ണം തു​ട​ങ്ങാ​ത്ത​ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ക​ഴി​വു​കേ​ടി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് ത​ന്നെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും നി​ർ​മാ​ണം തു​ട​ങ്ങി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി 40 ല​ക്ഷം ഭ​ര​ണ​സ​മി​തി വാ​ങ്ങി​യി​ട്ടു​ണ്ട്. ഈ ​തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​യും ക​രു​തു​ന്നു. നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത പ​ബ്ലി​ക്ക് മാ​ർ​ക്ക​റ്റി​നാ​യി തു​ക കൈ​പ്പ​റ്റി​യ​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ്. സം​ഭ​വം സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും നേതാക്കൾ ആ​വ​ശ്യ​പ്പെ​ട്ടു.