കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സിന് പു​തി​യ ആ​പ്പ്
Friday, September 18, 2020 10:15 PM IST
കാ​ളി​യാ​ർ: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ന്നാം വ​ർ​ഷം പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ലെ ക​ന്പ്യൂ​ട്ട​ർ അ​ധ്യാ​പ​ക​ൻ ഡോ. ​സാ​ജ​ൻ മാ​ത്യു​വും മാ​ളൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ലാ​യ സു​നി​ൽ കാ​ര്യാ​ട​നും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ച ആ​പ്പ് ല​ഭ്യ​മാ​ക്കി.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ​ക്കും ഇ​വ​ർ വി​ക​സി​പ്പി​ച്ച എ​ച്ച്എ​സ്ഇ മാ​നേ​ജ​ർ, സി​വി ക്യാ​ന്പ് മാ​നേ​ജ​ർ എ​ന്നീ സോ​ഫ്റ്റു​വെ​യ​റു​ക​ളാ​ണ് എ​ല്ലാ സ്കൂ​ളി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ചാ​ണ് ഇ​പ്പോ​ൾ സ്കൂ​ൾ എം​എ​സ് എ​ന്ന ഓ​ണ്‍​ലൈ​ൻ സോ​ഫ്റ്റ്​വെ​യ​റും ആ​പ്പും വി​ക​സി​പ്പി​ച്ച​ത്. കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​ന​വി​വ​ര​ങ്ങ​ൾ, ഹാ​ജ​ർ, പ​രീ​ക്ഷ​ന​ട​ത്തി​പ്പ്, നി​രീ​ക്ഷ​ണം, നി​ര​ന്ത​ര​മൂ​ല്യ​നി​ർ​ണ​യം, ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ, ടൈം​ടേ​ബി​ൾ മു​ത​ലാ​യ​വ ക്ര​മീ​ക​രി​ക്കാ​നും, വി​വ​ര​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കാ​നും ഈ ​സം​വി​ധാ​ന​ത്തി​നാ​വും.സം​രം​ഭ​ത്തെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് സി​നി​മോ​ൾ ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ്് കെ.​യു. സു​ദ​ർ​ശ​ൻ എന്നിവർ അ​ഭി​ന​ന്ദി​ച്ചു.