മോ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ: കേ​ര​ള കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ലേ​ക്ക്
Thursday, September 17, 2020 10:31 PM IST
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25ന് ​തു​ട​ർ സ​മ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കു​ക, നാ​ണ്യ വി​ള​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​വ​ല ഉ​റ​പ്പാ​ക്കു​ക, തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, മോറ​ട്ടോ​റി​യ കാ​ല​ഘ​ട്ട​ത്തി​ലെ പ​ലി​ശ ഒ​ഴി​വാ​ക്കു​ക, കോ​വി​ഡ് കാ​ല​യ​ള​വി​ൽ തൊ​ഴി​ൽ ന​ഷ്ട്ട​പ്പെ​ട്ട​വ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ നി​യ​മ​ഭേ​ഗ​തി ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി ക​ള​ക്ട​റേ​റ് പ​ടി​ക്ക​ൽ ധ​ർ​ണ​യും തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും. മോ​റ​ട്ടോ​റി​യ കാ​ല​യ​ള​വ് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ക​ർ​ഷ​ക​രും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും വ​ലി​യ ക​ട​ക്കെ​ണി​യി​ലേ​ക്ക് നീ​ങ്ങും. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പി​ലാ​ക്ക​ണം.

ക​ർ​ഷ​ക​ർ​ക്കും ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്കും പ​ലി​ശ ഇ​ള​വും സ​ബ്സി​ഡി​ക​ളും ന​ൽ​കി ഉ​ത്പാ​ദ​ന​മേ​ഖ​ല സ​ജീ​വ​മാ​ക്കു​ക​യും കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും വേ​ണം. മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, അ​യ്യ​ൻ​കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പോ​ലു​ള്ള ഗ്രാ​മീ​ണ മേ​ഖ​ല​ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളി​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ളും വേ​ത​ന​വും വ​ർ​ധി​പ്പി​ക്ക​ണം. കാ​ലി വ​ള​ർ​ത്ത​ൽ തൊ​ഴി​ലു​റ​പ്പി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റി ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം. ഇ​ടു​ക്കി​യി​ലെ എ​ട്ട് വി​ല്ലേ​ജു​ക​ളി​ൽ ഇ​പ്പോ​ഴും നി​ർ​മ്മാ​ണ നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ക യാ​ണ്. മൂ​ന്നാ​ർ പ്ര​ദേ​ശ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക കെ​ട്ടി​ട നി​ർ​മ്മാ​ണ ച​ട്ട​മാ​ണ് ആ​വ​ശ്യം. ചി​ന്ന​ക്ക​നാ​ൽ, കെ​ഡി​എ​ച്ച് വി​ല്ലേ​ജ്, ശാ​ന്ത​ൻ​പാ​റ, വെ​ള്ള​ത്തൂ​വ​ൽ, പ​ള്ളി​വാ​സ​ൽ, ആ​ന​വി​ലാ​സം, ആ​ന​വി​ര​ട്ടി, ബ​സ​ണ്‍​വാ​ലി എ​ന്നി വി​ല്ലേ​ജു​ക​ളി​ലെ ഭ​വ​ന നി​ർ​മ്മാ​ണം പോ​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലെ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ ത​യ്യാ​റാ​ക​ണം. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന വി​ല​ത്ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ ത​ക​ർ​ന്ന​ടി​ഞ്ഞ കാ​ർ​ഷി​ക ചെ​റു​കി​ട വ്യ​വ​സാ​യ​തൊ​ഴി​ൽ രം​ഗ​ങ്ങ​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ഉ​ത്തേ​ജ​ക പാ​ക്കേ​ജ് ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണമെന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, രാ​രി​ച്ച​ൻ നീ​രാ​ണാം​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.