കാ​ല​വ​ർ​ഷ​ക്കെ​ടു​തി:നഷ്ടപരിഹാരം നാമമാത്രമായി, വീടു നിർമാണം ആരംഭിച്ച യുവാവ് ദുരിതത്തിൽ
Thursday, August 13, 2020 10:01 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷ​ത്തി​ൽ വീ​ടു ത​ക​ർ​ന്ന തൊ​ഴി​ലാ​ളി യു​വാ​വി​ന് ല​ഭി​ച്ച ന​ഷ്ട​പ​രി​ഹാ​രം നാ​മ​മാ​ത്ര​മാ​യി. നാ​ലു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ക്കു വി​ശ്വ​സി​ച്ച് ആ​കെ​യു​ള്ള ഒ​റ്റ​മു​റി വീ​ട് പൊ​ളി​ച്ചു മാ​റ്റി വീ​ടു നി​ർ​മാ​ണം ആ​രം​ഭി​ച്ച യു​വാ​വ് ദു​രി​ത​ത്തി​ലാ​യി.

വീ​ടു നി​ർ​മാ​ണ​ത്തി​നാ​യി സ​ർ​ക്കാ​രി​ൽ നാ​ലു ല​ക്ഷം രൂ​പ പ്ര​തീ​ക്ഷി​ച്ച കു​ടും​ബ​ത്തി​ന് ല​ഭി​ച്ച​ത് 95,100 രൂ​പ മാ​ത്രം. മു​ട്ടം പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ൽ തു​ട​ങ്ങ​നാ​ട് ക​രി​ന്പാ​നി​യി​ൽ സാ​ബു​വി​നാ​ണ് ഈ ​ദു​ര​വ​സ്ഥ നേ​രി​ട്ട​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ മാ​സ​ത്തി​ൽ ഉ​ണ്ടാ​യ കാ​ല​വ​ർ​ഷ​ത്തി​ലാ​ണ് സാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ ഒ​രു മു​റി ഒ​ഴി​കെ ബാ​ക്കി​യു​ള്ള ഭാ​ഗം ത​ക​ർ​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ് റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ശിപാ​ർ​ശ ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ന​ഷ്ട​പ​രി​ഹാ​ര​മാ​യി നാ​ലു ല​ക്ഷം അ​നു​വ​ദി​ച്ചെ​ന്നും ആ​ദ്യ ഗ​ഡു​വാ​യി 95,100 അ​നു​വ​ദി​ച്ചെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ ആ​കെ​യു​ണ്ടാ​യി​രു​ന്ന ഒ​റ്റ​മു​റി വീ​ട് പൊ​ളി​ച്ചു മാ​റ്റി വീ​ടു നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

കാലവർഷത്തിന് മുന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ല​ഭി​ച്ച തു​ക​യ്ക്കു പു​റ​മെ ക​ടം വാ​ങ്ങി​യും മ​റ്റു​മാ​ണ് ത​റ​യും ഭി​ത്തി​യും നി​ർ​മി​ച്ച​ത്. പി​ന്നീ​ട് അ​ടു​ത്ത ഗ​ഡു എ​ത്താ​തെ വ​ന്ന​തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് ആ​കെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് 95,100 രൂ​പ മാ​ത്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​പ്പോ​ൾ നി​ർ​മാ​ണം എ​ങ്ങു​മെ​ത്താ​ത്ത വീ​ടി​നു സ​മീ​പം ഷെ​ഡ് നി​ർ​മി​ച്ച് താ​മ​സി​ക്കു​ക​യാ​ണ് സാ​ബു​വും കു​ടും​ബ​വും. സാ​ബു പി​ന്നീ​ട് ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ഈ ​തു​ക മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ക്കു കേ​ട്ട് വീ​ടു നി​ർ​മാ​ണം ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ട​ക്കെ​ണി​യി​ലാ​ണ് സാ​ബു ഇ​പ്പോ​ൾ. ത​നി​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സാ​ബു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ മാ​സ​ത്തി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​ർ​ക്ക് 95,100 രൂ​പ​മാ​ണ് സ​ർ​ക്കാ​രി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ പ​റ​ഞ്ഞു.

പി​ന്നീ​ട് ജൂ​ലൈ​യി​ൽ വീ​ടു ത​ക​ർ​ന്ന​വ​ർ​ക്ക് നാ​ലു ല​ക്ഷം വീ​തം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. സാ​ബു​വി​ന് വീ​ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​ഹാ​യം ന​ൽ​കു​മെ​ന്നും ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.