ക​രി​ന്പ​ന​പ്പ​ടി - കൊ​ട്ടാ​രം​പ​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണം വീ​ണ്ടും ത​ട​ഞ്ഞു
Thursday, August 13, 2020 9:59 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ക​രി​ന്പ​ന​പ്പ​ടി - കൊ​ട്ടാ​രം പ​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണം വീ​ണ്ടും സി​പി​എം ത​ട​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് നേ​ര​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ റോ​ഡു​നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. ഭ​ര​ണ​സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​തോ​ടെ പു​ന​രാ​രം​ഭി​ച്ച നി​ർ​മാ​ണ​മാ​ണ് ഇ​ന്ന​ലെ വീ​ണ്ടും ത​ട​ഞ്ഞ​ത്. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ഒൗ​ദ്യോ​ഗി​ക അ​നു​മ​തി ഇ​ല്ലാ​തെ റോ​ഡ് നി​ർ​മി​ച്ചാ​ൽ അ​ത് സ്വ​കാ​ര്യ വ്യ​ക്തി കൈ​വ​ശ​പ്പെ​ടു​ത്താ​നും പ്ര​ദേ​ശ​വാ​സി​ക​ൾ റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത്.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​രി​ന്പ​ന​പ്പ​ടി - കൊ​ട്ടാ​രം​പ​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​ണ് വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. മു​ന്പ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ടി​രു​ന്നു.
പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണം ക​ണ്ടെ​ത്തി നി​ർ​മാ​ണം ന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്തി​നോ​ട് അ​നു​മ​തി തേ​ടി. ഭ​ര​ണ​സ​മി​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഏ​താ​നും ദി​വ​സം​മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വ​ണ്ടും ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, സെ​ക്ര​ട്ട​റി പി. ​അ​ജി​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​ദേ​ശ​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ക​രി​ന്പ​ന​പ്പ​ടി - കൊ​ട്ടാ​രം​പ​ടി റോ​ഡ് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി​ക്ക് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ നി​ർ​മാ​ണം വീ​ണ്ടും തു​ട​ങ്ങി.