കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Thursday, August 13, 2020 9:59 PM IST
ചെ​റു​തോ​ണി: വ്യാ​ജ​മ​ദ്യം നി​ർ​മി​ക്കു​ന്ന​തി​ന് ത​യാ​റാ​ക്കി​യ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ത​ങ്ക​മ​ണി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.
കാ​മാ​ക്ഷി എ​സ്ഐ എ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​ല്ലി​പ്പാ​റ വ​ലി​യ​പ​റ​ന്പി​ൽ ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് 400 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. ബി​ജു​വി​ന്‍റെ പേ​രി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ത​ങ്ക​മ​ണി എ​ക്എ​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​ഡി. സ​ജീ​വ് കു​മാ​ർ, പി.​ടി. സ​ത്യ​രാ​ജ​ൻ, ജ​ഗ​ൻ കു​മാ​ർ, അ​ജേ​ഷ് ടി. ​ഫി​ലി​പ്പ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ര​തി​മോ​ൾ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.