ഫാ.​ ഷി​ന്‍റോ ഇ​പ്പോ​ൾ അ​ടു​ക്ക​ള​യി​ലാ​ണ്
Thursday, August 13, 2020 9:58 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം ദേ​വാ​ല​യ അ​ൾ​ത്താ​ര​യി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​യ​പ്പോ​ൾ ഫാ.​ഷി​ന്‍റോ അ​ടു​ക്ക​ള​യി​ലെ​ത്തി.

ആ​പ​ത്ഘ​ട്ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​പ്പോ​ൾ ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത് പെ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത മേ​ഖ​ല​യി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ അ​ക്ഷീ​ണം യ​ത്നി​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​ട്ടാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി വി​ജ​യ​പു​രം രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മൂ​ന്നാ​ർ ഇ​ന്‍റ​ഗ്ര​ൽ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യാ​യ മി​സ്റ്റി​ന്‍റെ ഡ​യ​റ​ക്ട​റാ​യ ഇ​ദ്ദേ​ഹം പു​തി​യൊ​രു ദൗ​ത്യ​ത്തി​ലാ​ണ്. കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കുവാനു​ള്ള ദൗ​ത്യം അ​ച്ച​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി. 2018 ലെ ​പ്ര​ള​യ സ​മ​യ​ത്ത് വീ​ട് ന​ഷ്ട​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന സു​ബ്ര​ഹ്മ​ണ്യ​ൻ മ​രി​ച്ച​തോ​ടെ സം​സ്കാ​രം ന​ട​ത്താ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സ്ഥ​ലം ന​ൽ​കി​യ​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.മൂ​ന്നാ​റി​ന്‍റെ പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ അ​ച്ച​ൻ ഇ​പ്പോ​ൾ പ​ള്ളി​വാ​സ​ൽ സെ​ന്‍റ് ആ​ൻ​സ് ഇ​ട​വ​ക വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ടി​ച്ചു വ​രു​ന്നു.