നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്
Wednesday, August 12, 2020 10:12 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സി​ഐ ഉ​ൾ​പ്പ​ടെ 41 പോ​ലീ​സു​കാ​രോ​ട് ക്വാ​റ​ന്ൈ‍​റ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശം.
ക​ഴി​ഞ്ഞ 30-ന് ​കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച തൂ​ക്കു​പാ​ലം വ​ട്ടു​പാ​റ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ നാ​ലു​ത​വ​ണ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു.
ഇ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും​ചെ​യ്ത പോ​ലീ​സു​കാ​ർ​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​രു​ടെ ഉ​ൾ​പ്പെ​ടെ നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് സി​ഐ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രോ​ട് ക്വാ​റ​ന്ൈ‍​റ​നി​ൽ പോ​കാ​നും സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
സ്റ്റേ​ഷ​നി​ൽ 48 ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​ഴു​പേ​ർ മാ​ത്ര​മാ​ണ് സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ല്ലാ​ത്ത​ത്. ഒ​രു സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കാ​ൻ 12 ഉ​ദ്യോ​ഗ​സ്ഥ​രെ​ങ്കി​ലും വേ​ണ​മെ​ന്നാ​ണ് നി​യ​മം. സം​ഭ​വം സം​ബ​ന്ധി​ച്ച് എ​സ്പി​ക്കും ഡി​വൈ​എ​സ്പി​ക്കും റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.
ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്റ്റേ​ഷ​നും പ​രി​സ​ര​വും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.
സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്ര​വ​പ​രി​ശോ​ധ​ന ര​ണ്ടു​ദി​വ​സ​ത്തി​ന​കം ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.