ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം
Wednesday, August 12, 2020 10:12 PM IST
എ​ഴു​കും​വ​യ​ൽ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ഴു​കും​വ​യ​ലി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. സം​വ​ര​ണ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​തി​രി​ക്കു, ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ ധ്വം​സ​നം അ​വ​സാ​നി​പ്പി​ക്കു തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി സ​മ​ര​ക്കാ​രെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.
സം​വ​ര​ണേ​ത​ര ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന പ​ത്തു ശ​ത​മാ​നം സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പ്ല​സ് വ​ണ്‍, പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ങ്ങ​ൾ​ക്ക് സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കും​വി​ധം നി​യ​മം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 32 രൂ​പ​ത കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സ​മ​രം.
ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, സോ​ഫി മു​ല്ലൂ​ർ, ജോ​യി നെ​ടു​മ​റ്റ​ത്തി​ൽ, സാ​ബു മ​ണി​മ​ല​ക്കു​ന്നേ​ൽ, ബെ​ന്നി കൊ​ങ്ങ​മ​ല, ജി​ജോ കൊ​ങ്ങ​മ​ല, ബെ​ന്നി അ​റ​യ്ക്ക​ൽ, ബെ​ന്നി തോ​ലാ​നി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.