അ​വ​ർ ത​യാ​റാ​ക്കി​യ​ത് ന​ൻ​മ​യു​ടെ കി​റ്റു​ക​ൾ
Wednesday, August 12, 2020 10:09 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് മ​ഹാ​മാ​രി തീ​ർ​ത്ത മൂ​ന്നു ലോ​ക്ഡൗ​ണു​ക​ൾ, ക​ലി​തു​ള്ളി കാ​ല​വ​ർ​ഷ​വും എ​ത്തി​യ​തോ​ടെ വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും ദു​രി​ത​ങ്ങ​ളെ​ല്ലാം ഒ​ന്നി​ച്ചെ​ത്തി​യ​പ്പോ​ഴും അ​ടി​പ​ത​റാ​തെ നി​ന്ന ഏ​ല​പ്പാ​റ ഗ​വ. സ്കൂ​ളി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി അ​വ​ർ ന​ൽ​കി​യ​ത് ക​രു​ത​ലി​ന്‍റെ​യും സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ​യും കി​റ്റു​ക​ളാ​ണ്.
കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യാ​ൻ സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റ് തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ൾ അ​ധ്യാ​പ​ക​നും എ​സ്പി​സി ഓ​ഫീ​സ​റു​മാ​യ ഫൈ​സ​ൽ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഒ​പ്പം പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കെ.​എ​ൻ. വി​നീ​ഷ്കു​മാ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഭാ​ഷ്യ​ധാ​ന്യ ശേ​ഖ​ര​ണ​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി.
ക​ട്ട​പ്പ​ന, ചെ​റു​തോ​ണി, ക​രി​ന്പ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സു​മ​ന​സു​ക​ളും കാ​ഞ്ചി​യാ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്, ക​ട്ട​പ്പ​ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളാ​യ ഇ​ഡ​സ് ഗ​മാ​ട്ടോ​ഴ്സ്, ഇ​ൻ​ഡ​സി​ഡ് ബാ​ങ്ക്, ശ്രീ​റാം ഫി​നാ​ൻ​സ്, ചോ​ള​മ​ണ്ഡ​ലം ഫി​നാ​ൻ​സ്, എ​ന്നി​വ​രും കൈ​യ​യ​ച്ചു സ​ഹാ​യി​ച്ചു.
ക​ട്ട​പ്പ​ന​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ശേ​ഖ​രി​ച്ച 2000 കി​ലോ​ഗ്രാ​മോ​ളം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ളി​ൽ 200 കു​ട്ടി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി ഏ​ല​പ്പാ​റ​യ്ക്ക് ക​യ​റ്റി അ​യ​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ ക​ട്ട​പ്പ​ന​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ കി​റ്റു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കും. ക​ട്ട​പ്പ​ന കേ​ന്ദ്ര​മാ​ക്കി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ല​യ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​വ​ർ ന​ട​ത്തു​ന്ന​ത്.
ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി എ​സ്പി​സി എ​ഡി​എ​ൻ​ഒ സു​രേ​ഷ് ബാ​ബു​വി​ന് കൈ​മാ​റി. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ടി​ജി എം. ​രാ​ജു, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ്മോ​ൻ, എ​സ്. വി​പി​ൻ, വി​നോ​ദ് വ​ർ​ഗീ​സ്, വി​ശാ​ഖ് മോ​ഹ​ൻ​ദാ​സ്, പി.​എ​സ്. അ​നൂ​പ്കു​മാ​ർ്, റോ​ബി​ൻ ത​ങ്ക​ച്ച​ൻ, ജോ​മോ​ൻ കെ. ​രാ​ജു, വി.​എ​സ്. ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.