ക​ല്ലാ​ർ അ​ണ​ക്കെ​ട്ടി​ൽ സൈ​റ​ണ്‍ സ്ഥാ​പി​ച്ചു
Tuesday, August 11, 2020 9:51 PM IST
നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം അ​റി​യി​ക്കു​ന്ന​തി​നാ​യി പു​തി​യ സൈ​റ​ണ്‍ സ്ഥാ​പി​ച്ചു. മൂ​ന്നു​മാ​സം മു​ന്പ് സ്ഥാ​പി​ച്ച സൈ​റ​ണ്‍ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ​ത് സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഡാം ​തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സൈ​റ​ണ്‍ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.
ഇ​ടു​ക്കി ഡൈ​വേ​ർ​ഷ​ൻ ഡാ​മു​ക​ളാ​യ ക​ല്ലാ​ർ, ഇ​ര​ട്ട​യാ​ർ ഡാ​മു​ക​ളി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് സൈ​റ​ണു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സൈ​റ​ണ്‍ സ്ഥാ​പി​ച്ച​ത്. ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ സൈ​റ​ണ്‍ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള ഉ​പ​ക​ര​ണം ഒ​രു​വ​ർ​ഷം മു​ൻ​പ് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് ദൂ​ര​പ​രി​ധി കു​റ​വാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് പു​തി​യ സൈ​റ​ണ്‍ സ്ഥാ​പി​ച്ച​ത്.
എ​ട്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ൾ സൈ​റ​ണ്‍ മു​ഴ​ങ്ങി​യി​ല്ല. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ​കൊ​ണ്ടാ​ണ് സൈ​റ​ണ്‍ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് പു​തി​യ​ത് സ്ഥാ​പി​ച്ച​ത്. ക​ല്ലാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ അ​ട​യ്ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സൈ​റ​ണ്‍ പ്ര​വ​ർ​ത്തി​പ്പി​ച്ചു. നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഏ​ഴി​നാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ഇ​ത് പൂ​ർ​ണ​മാ​യും ഇ​ന്ന​ലെ അ​ട​ച്ചു. ഇ​ര​ട്ട​യാ​ർ ഡാ​മി​ലും പു​തി​യ സൈ​റ​ണ്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.