മൂ​ല​മ​റ്റ​ത്തെ പെ​ട്ടി​ക്ക​ട​ക​ൾ പൊ​ളി​ച്ചു മാ​റ്റ​ണം:പി​ഡ​ബ്ല്യു​ഡി
Tuesday, August 11, 2020 9:51 PM IST
മൂ​ല​മ​റ്റം: ടൗ​ണി​നു സ​മീ​പം റോ​ഡ​രു​കി​ലെ പെ​ട്ടി​ക്ക​ട​ക​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഏ​ഴു ദി​വ​സ​ത്തി​ന​കം ക​ട​ക​ൾ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ട​മ​ക​ൾ​ക്ക് അ​ന്ത്യ​ശാ​സ​നം ന​ൽ​കി. ടൗ​ണി​നു സ​മീ​പ​മു​ള്ള പ​തി​ന​ഞ്ച് പെ​ട്ടി​ക്ക​ട ഉ​ട​മ​ക​ൾ​ക്കാ​ണ് മു​ട്ടം സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​വി​ടെ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും റോ​ഡ് വി​ക​സ​ന​ത്തി​നും പെ​ട്ടി​ക്ക​ട​ക​ൾ ത​ട​സ​മാ​ണെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
ഇ​തി​നു മു​ന്പ് ര​ണ്ടു ത​വ​ണ ഇ​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. അ​ന്ന് പൈ​നാ​വി​ലു​ള്ള എ​ക്സി​ക്യൂട്ടീ​വ് എ​ൻ​ജി​നി​യ​ർ താ​ത്ക്കാ​ലി​ക​മാ​യി കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യി​രു​ന്നു.
കൊ​റോ​ണ പ്ര​തി​സ​ന്ധി​യോ​ടൊ​പ്പം കാ​ല​വ​ർ​ഷ​വും കൂ​ടി എ​ത്തി​യ​തോ​ടെ ഇ​വി​ടെ നി​ന്നും പെ​ട്ടി​ക്ക​ട​ക​ൾ നീ​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​വ​രെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കി. ക​ട​ക​ൾ സ്വ​മേ​ധ​യ പൊ​ളി​ച്ചു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ന്നെ ക​ട​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​തി​നു​ള്ള ന​ട​പ​ടി​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.