നീ​തി നി​ഷേ​ധി​ച്ചാ​ൽ തു​ട​ർ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​കും : എ​കെ​സി​സി
Tuesday, August 11, 2020 9:50 PM IST
തൊ​ടു​പു​ഴ : സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സം​വ​ര​ണം കേ​ര​ള സ​ർ​ക്കാ​ർ നി​ഷേ​ധി​ച്ചാ​ൽ തു​ട​ർ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​നാ വി​കാ​രി ഫാ. ​ജി​യോ ത​ടി​ക്കാ​ട്ട്.
തൊ​ടു​പു​ഴ ഫൊ​റോ​നാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തി​ൽ ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ ഫൊ​റോ​നാ​ത​ല ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സം​വ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കേ​ര​ള സ​ർ​ക്കാ​ർ വെ​ള്ളം ചേ​ർ​ക്ക​രു​തെ​ന്നും മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സ​മ​ര​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തിയ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജോ​സ് അ​റു​കാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ട്ര​ഷ​റ​ർ ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ, സോ​ജ​ൻ അ​രീ​ക്കാ​ട്ട്, മെ​ജോ കു​ള​പ്പു​റ​ത്ത്, ജോ​ണ്‍ ത​യ്യി​ൽ, ജോ​സ് മു​ഴു​ത്തേ​റ്റ് തു​ട​ങ്ങി​യ​വ​ർ ഉ​പ​വാ​സം ന​യി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ്കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, ജോ​സ് പു​തി​യേ​ടം, ജോ​ർ​ജ് ഈ​ന്തു​ങ്ക​ൽ, ജെ​യ്സ​ണ്‍ ന​ടു​വി​ലേ​കി​ഴ​ക്കേ​ൽ, ജോ​ണ്‍​സ​ണ്‍ ആ​ലി​ല​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​യ​ൽ കൊ​ച്ചി​റ​പാ​റ​കു​ടി​യി​ൽ സ​മ​ര​നേ​താ​ക്ക​ൾ​ക്ക് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു.

ക​രി​മ​ണ്ണൂ​ർ : സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​നാ മ​നോ​ഭാ​വ​മാ​ണെ​ന്നും അ​ത് ഉ​ട​ൻ തി​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​രി​മ​ണ്ണൂ​ർ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ. ക​രി​മ​ണ്ണൂ​ർ ഫൊ​റോ​നാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കെ.​എം. മ​ത്ത​ച്ച​ൻ, ജോ​ർ​ജ് പാ​ല​പ്പ​റ​ന്പി​ൽ, ബി​നോ​യ് ക​രി​നേ​ട്ട്, ഷാ​ജു ശാ​സ്താം​കു​ന്നേ​ൽ, ബേ​ബി കു​റു​ന്താ​ന​ത്ത് എ​ന്നി​വ​രെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം ഷാ​ൾ അ​ണി​യി​ച്ചു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ്കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, ഫാ. ​സൂ​ര​ജ് പി​ട്ടാ​പ്പി​ള്ളി​ൽ, ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ, ഫാ. ​പോ​ൾ കു​ള​ത്തൂ​ർ, ഫാ. ​ജോ​സ് ചി​റ​പ്പ​റ​ന്പി​ൽ, ഫാ. ​നി​ക്കോ​ളാ​സ് മൂ​ല​ശേ​രി ജോ​സ് പു​തി​യേ​ടം, ജോ​ർ​ജ് ഈ​ന്തു​ങ്ക​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ സ​മ​ര​നേ​താ​ക്ക​ൾ​ക്ക് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു.