താ​ലൂ​ക്കി​ൽ കോ​വി​ഡ് രോ​ഗി​ക​ളും സ​ന്പ​ർ​ക്ക വ്യാ​പ​ന​വും വ​ർ​ധി​ക്കു​ന്നു
Tuesday, August 11, 2020 9:50 PM IST
തൊ​ടു​പു​ഴ: താ​ലൂ​ക്കി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന.
തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി, പു​റ​പ്പു​ഴ, മു​ട്ടം ഹെ​ൽ​ത്ത് ബ്ലോ​ക്കു​ക​ളി​ലാ​യി 41 രോ​ഗി​ക​ളാ​ണ് ഉ​ത്രം റ​സി​ഡ​ൻ​സി​യി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ക​ഴി​യു​ന്ന​ത്.
ആ​കെ​യു​ള്ള 45 രോ​ഗി​ക​ളി​ൽ ക​ഞ്ഞി​ക്കു​ഴി, പീ​രു​മേ​ട്, ഏ​ല​പ്പാ​റ, ഉൗ​ന്നു​ക​ൽ സ്വ​ദേ​ശി​ക​ളാ​ണ് മ​റ്റു​ള്ള​വ​ർ. സ്ര​വ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ മൂ​ന്നു പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്നു. ഇ​ട​വെ​ട്ടി, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട് ഒ​ട്ടേ​റെ​പ്പേ​ർ നീ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പ​ട്ട​തോ​ടെ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലും മ​റ്റും നി​യ​ന്ത്ര​ണ​ങ്ങ​ളും പോ​ലീ​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ ബ​ന്ധ​പ്പെ​ട്ട പ​ല സ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സ് ഇ​തി​നോ​ട​കം അ​ട​പ്പി​ച്ചു. എ​ന്നാ​ൽ ഇ​തി​നി​ട​യി​ലും ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന​താ​യി പ​രാ​തി​യു​യ​ർ​ന്നി​ട്ടു​ണ്ട്.

വ​ഴി​യോ​ര ക​ച്ച​വ​ട നി​രോ​ധ​നം
20 വ​രെ നീ​ട്ടി

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലും സ​ന്പ​ർ​ക്കം മൂ​ല​മു​ള്ള കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ, മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം 20 വ​രെ നീ​ട്ടി. മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലെ മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വ​രെ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളു.
തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി ന​ൽ​കു​ന്ന​തി​ന് ഇ​ള​വു ന​ൽ​കി.
ഇ​ള​വ് ത​ട്ടു​ക​ട​ക​ൾ​ക്ക് ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പെ​ട്രോ​ൾ പ​ന്പു​ക​ൾ, ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യ്ക്ക് 24 മ​ണി​ക്കൂ​റും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.