എം​ഇ​എ​സ് കോ​ള​ജി​ൽ വെ​ബി​നാ​ർ പ​ര​ന്പ​ര
Tuesday, August 11, 2020 9:50 PM IST
നെ​ടു​ങ്ക​ണ്ടം: എം​ഇ​എ​സ് കോ​ള​ജി​ൽ ദേ​ശീ​യ​ത​ല വെ​ബി​നാ​ർ പ​ര​ന്പ​ര ന​ട​ത്തും. ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’കാ​ലാ​വ​സ്ഥ​യും പ​രി​സ്ഥി​തി​യും’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് വെ​ബി​നാ​ർ പ​ര​ന്പ​ര​യ്ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.
ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’സ​മ​കാ​ലി​ക ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നും സ്പോ​ർ​ട്സും’ എ​ന്ന വി​ഷ​യ​ത്തി​ലും ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’എ​പി​സ്റ്റ​മോ​ള​ജി​യും ഓ​ണ്‍​ടോ​ള​ജി​യും ഒ​രു ച​രി​ത്ര വീ​ക്ഷ​ണം’, ’സോ​ഷ്യ​ൽ സ​യ​ൻ​സി​ലെ ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ൾ’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും ’സാ​ഹി​ത്യ​വും സ​ത്വ​ബോ​ധ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​വും കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലെ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തെ​കു​റി​ച്ച് സാ​ന്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗ​വും കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​വേ​ഷ​ണ അ​ഭി​രു​ചി​ക​ളെ സം​ബ​ന്ധി​ച്ചും വെ​ബി​നാ​റു​ക​ൾ ന​ട​ത്തി.
’സ​മ​കാ​ലി​ക ഹി​ന്ദി ക​വി​ത​ക​ളി​ലെ വ​ർ​ഗീ​യ​ത​യും സം​യോ​ജി​ത കാ​ഴ്ച​പ്പാ​ടു​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഹി​ന്ദി വി​ഭാ​ഗ​വും കോ​ള​ജ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’ഡി​ജി​റ്റ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ അ​ധ്യാ​പ​നം എ​ങ്ങ​നെ മി​ക​വു​റ്റ​താ​ക്കാം’ എ​ന്ന വി​ഷ​യ​ത്തി​ലും ’ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക് സ​ർ​വീ​സി’​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വെ​ബി​നാ​ർ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ വി​വി​ധ വി​ഷ​യാ​ധി​ഷ്ഠി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ൽ​പ​ര​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച വെ​ബി​നാ​ർ പ​ര​ന്പ​ര തു​ട​ർ​ന്നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​എം. റ​ഷീ​ദ് അ​റി​യി​ച്ചു.